കുഞ്ഞാറ്റ
എന്റെ മനസ്സിന്റെ അടയ്ക്കാത്ത കൂട്ടില്‍
ഓമനയായി വളര്‍ത്തിടാം…നിന്നെ ഞാന്‍
ഇല്ല പിണങ്ങില്ലൊരിക്കലും നിന്നെ എന്‍
നെഞ്ചോടുചേര്‍ത്ത് തഴുകിടാം… എന്നെന്നും…
ഓമനപ്പല്ലുകള് കാട്ടി നീ ചിരിക്കുമ്പോള്‍
തളിരിട്ടു പൂക്കുന്നു എന്‍ മാനസം
താളത്തില്‍ പാടുവാന്‍ അറിയില്ലയെങ്കിലും
താരാട്ടുപാടി ഉറക്കിടാം നിന്നെഞാന്‍
അത്രമേലുണ്ണിക്കിടാവേ… എന്നും നീ
അമ്മതന്‍ പുണ്യമാണെന്നറിഞ്ഞീടുക
കള്ളപരിഭവം കാട്ടി നീ നില്ക്കുമ്പോള്
ഒരു സ്വാന്തനമായ് അമ്മയുണ്ടായിടും
കൊഞ്ചലോടൊടി വന്നെന്നെ നീ പുണരുമ്പോള്‍
അമ്മേ എന്നാദ്യമായ് നീ വിളിച്ചീടുമ്പോള്‍
എന്‍ കരം പിടിച്ചു നീ പിച്ചവെച്ചീടുമ്പോള്‍
ധന്യമായീടുന്നു എന്‍ ജന്മം മുഴുവനും
പൂര്‍ണമായീടുന്നു എന്നിലെ സ്ത്രീത്വവും
പ്രതികരിക്കാൻ ഇവിടെ എഴുതുക: