കൊച്ചി: സംസ്ഥാനത്തിന്റെ വ്യവസായിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന എറണാകുളം ജില്ലയില്‍ പാളയത്തിലെ പട മുന്നണികളെ വട്ടം കറക്കുന്നു. മുന്നണി്ക്ക് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിലെ വടംവലികളും യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ മന്ത്രിസഭയിലെ നായകന് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ മൂലം ജനങ്ങളെ സമീപിക്കാന്‍ കഴിയാതെ യുഡിഎഫ് വട്ടം നട്ടം തിരിയുമ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ പൊട്ടിത്തെറിയില്‍ നിന്ന് ഇതുവരെയും മുക്തി നേടാന്‍ എല്‍ഡിഎഫിനും സാധിച്ചിട്ടില്ല.
കൊച്ചി സീറ്റില്‍ ഇതിനോടകം യുഡിഎഫിന്റെ സിറ്റിംഗ് എംഎല്‍എ ഡൊമനിക് പ്രസന്റേഷനെതിരെ വിമതന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. കൊച്ചി ജനാധിപത്യ കോണ്‍ഗ്രസ് എന്ന പേരില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത വിമതന് ലീനസിനെ അനുനയിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രി വി.എം.സുധീരനും രംഗത്ത് ഇറങ്ങിയിട്ടും തന്റെ തീരുമാനത്തില്‍ നിന്ന് പുറകോട്ട് പോകാന്‍ ലീനസ് തയ്യാറായിട്ടില്ല.
ഇന്നലെ പള്ളൂരുത്തിയില്‍ നേതൃത്വത്തെ വെല്ലുവിളിച്ച് ലീനസ് വിമത കണ്വെന്ഷന് ചേര്‍ന്നിരുന്നു. ഇതില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. യുഡിഎഫ് സര്‍ക്കാരിനെതിരെയും എംഎല്‍എ യ്ക്ക് എതിരെയും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. 1991 മുതല്‍ ഇക്കാലയളവ് വരെ മണ്ഡലത്തില്‍ യാതൊരു വികസനവും നടത്തിയിട്ടില്ലെന്ന് ലീനസ് തുറന്നടിക്കുന്നു. നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് ഹിറ്റ് ലീസ്റ്റില്പ്പെടുത്തിയ എംഎല്‍എമാരില്‍ ഒരാളാണ് ഡൊമനിക് പ്രസന്റേഷന്. ലീനസിന് മണ്ഡലത്തിലുള്ള സ്വാധീനം ഉമ്മന്‍ചാണ്ടിയുടെ നോമിനിയായ ഡൊമനിക്കിനെ വല്ലാതെ അലട്ടുന്നുണ്ട്.
ഇതിന് പുറമേ വൈപ്പിനില്‍ യുഡിഎഫിനെതിരെ രംഗത്ത് വന്നിരിക്കുന്ന ലാറ്റിന്‍ കത്തോലിക്കന് അസോസിയേഷന്റെ നിലപാടും യുഡിഎഫിന് തിരിച്ചടിയായിരിക്കുകയാണ്. ഇവരെ പിന്‍ന്തിരിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ആലുവ ഗസ്റ്റ് ഹൗസിലെത്തി വി.എം.സുധീന്‍ വന്‍ വാഗദാനങ്ങളാണ് നല്‍കിയിരിക്കുന്നത്. അങ്കമാലിയില്‍ രാഹുല്‍ഗാന്ധിയുടെ നോമിനിയെ കെട്ടിയിറക്കിയതിലും തൃക്കാക്കരയില്‍ ബെന്നി ബഹനാന് സീറ്റ് നിഷേധിച്ചതിലുമുള്ള അലയടികള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല.
അങ്കമാലി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസില്‍ നിന്നും രാജിവെയ്ക്കുകയും ഒടുവില്‍ വീണ്ടും കൂടണഞ്ഞ ജോണിനെല്ലൂര്‍ തന്റെ മനസിലെ പക തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. മന്ത്രി കെ.ബാബു മത്സരിക്കുന്ന തൃപ്പൂണിത്തുറയിലും അന്തരീക്ഷം യുഡിഎഫിന് അനുകൂലമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്നേറ്റം നടത്തിയ യുഡിഎഫ് പക്ഷേ ഇത്തവണ വിയര്‍ത്തൊലിക്കുകയാണ്.
എല്‍ഡിഎഫിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. അങ്കമാലിയില്‍ സിറ്റിംഗ് എംഎല്‍എ ജോസ് തെറ്റയിലിനെ മാറ്റി ബെന്നി മൂഞ്ഞേലിയെ കൊണ്ടുവന്നതിലും തൃപ്പൂണിത്തുറയില്‍ ജില്ലാ സെക്രട്ടറി പി.രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കാതെ സ്വാരാജിനെ കൊണ്ടു വന്നതിലുമുള്ള എതിര്‍പ്പുകള്‍ പ്രചരണ രംഗത്ത് പ്രതിഫലിക്കുന്നുണ്ട്. എറണാകുളത്ത് കഴിഞ്ഞ തവണ തോറ്റമ്പിയ സെബാസ്റ്റ്യന്‍ പോളിനെ തൃക്കാക്കരയില്‍ മാറ്റി പ്രതിഷ്ഠിച്ചതിലുമുള്ള എതിര്‍പ്പും മറികടക്കാന്‍ ഇതവരെയും എല്‍ഡിഎഫിന് സാധിച്ചിട്ടില്ല. എറണാകുളത്തെ രാഷ്ട്രീയ കാലാവസ്ഥ മുന്നണികള്‍ക്ക് എതിരാണെങ്കില്‍ തികച്ചു അനുകൂല സാഹചര്യത്തിലാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടെ പ്രവര്‍ത്തനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: