നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഫ്ളക്സ് യുദ്ധം തുടങ്ങി കഴിഞ്ഞു. നാല്‍പ്പതു ഡിഗ്രിയും കടന്ന് താപനില മുകളിലോട്ടുയരുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പു ചൂടില്‍ ഉരുകുകയാണ്.
സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങള്‍ ഏകദേശം പൂര്‍ത്തിയായതോടെ 14 ജില്ലകളിലെയും നഗര ഗ്രാമ നിരത്തുകളില്‍ കാണുന്നത് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ആയിരത്തിലധികം ഫ്ളക്സ് ബോര്‍ഡുകളാണ് വിവിധ സ്ഥാനാര്‍ത്ഥികള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിട്ടുള്ളത്.
പതിവിനു വിപരീതമായി ഇത്തവണ തെരഞ്ഞെടുപ്പിനു രണ്ട് മാസത്തോളം സമയം ലഭിച്ചതോടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി നടത്തനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനമെന്നിരിക്കെ ഇത് ചിലവ് ഇരട്ടിക്കനാണ് സാധ്യത.
ഏതായാലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പു കഴിയുന്നതോടെ കുമിഞ്ഞു കൂടുന്നത് ഏകദേശം എഴുപതിനായിരത്തോളം ടണ്‍ ഫ്ളക്സ് മാലിന്യങ്ങളാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഫ്ളക്സ് മാലിന്യം പാലക്കാട്, തിരുവനന്തപുരം, കൊല്ലം, എറണാക്കുളം, കോഴിക്കോട് ജില്ലകളിലാണെന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ തദ്ദേശസ്വയഭരണ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം ഒഴുവാക്കിയത് ആറായിരത്തോളം ടണ്‍ ഫ്ളക്സ് മാലിന്യങ്ങളാണ്.
ഒരു ജില്ലയില്‍ 5000 മുതല്‍ 6000 ടണ്‍ ഫ്ളക്സ് മാലിന്യം കുമിയുമെന്നാണ് കണക്ക്. പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ വാതോരാതെ പ്രസംഗിച്ചു നടന്ന നേതാക്കളുടെയെല്ലാം കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകളാണിപ്പോള്‍ നഗരത്തിലെ പ്രധാന കാഴ്ച. പരിസ്ഥിതി മലിനീകരണമോ പ്ലാസ്റ്റിക്ക് മാലിന്യ നിരോധനമോ ഒന്നും തെരഞ്ഞെടുപ്പിനെ ബാധകമല്ലയൊന്ന നിലക്കാണ് നാടു നീളെ ഓരോ ഫ്ളക്സ് ബോര്‍ഡുകള്‍.
സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് യു.ഡി.എഫിന്റെ മുന്നണികള്‍ കൂറ്റന്‍ ഫ്ളക്സുകള്‍ സ്ഥാപിക്കാനൊരുങ്ങിയതെന്നിരിക്കെ ഓരോ ബോര്‍ഡുകള്‍ക്കും പതിനായിരം മുതല്‍ ലക്ഷങ്ങല്‍ വരെയാണ് ചിലവ് വരുന്നത്. വളരട്ടെ കേരളം തുടരട്ടെ യു.ഡി.എഫ് ‘എന്ന മുദ്രവാക്യമുയര്‍ത്തിയാണ് യു.ഡി.എഫിന്റെ കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ രംഗപ്രവേശം ചെയ്യതതെന്നിരിക്കെ ‘എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും’ എന്ന തലക്കെട്ടുമായാണ് എല്‍.ഡി.എഫുക്കാര്‍ ഫ്ളക്സുകള്‍ സ്ഥാപിച്ച് നഗരനിരത്തുകള്‍ എല്‍.ഡി.എഫ് കീഴടക്കുന്നത്. എന്നാല്‍ ഇടതിനും വലതിനും പിന്നാലെ ‘വഴിമുട്ടിയ കേരളം വഴികാട്ടാന്‍ ബി.ജെ.പി’ എന്ന സന്ദേശവുമായാണ് ബി.ജെ.പിയുടെ ഫ്ളക്സ്.
രാഷ്ട്രീയത്തിനു അകമ്പടിയേറുന്നതോടെ നാടെങ്ങും ഫ്ളക്സ് യുദ്ധത്തിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വിവിധ മുന്നണികളുടെ ഫ്ളക്സ് ബാനറുകള്‍ പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവും പകലും പണിപ്പെട്ടാണ് ബാനറുകളും ബോര്‍ഡുകളും പണിതു നല്‍കുന്നത്. സ്ഥാനാര്‍ത്ഥികളുടെ ഒന്നാം ഘട്ട പര്യാടനം പുര്ത്തിയാക്കുന്നതിലേക്ക് വരും നാളുകളില്‍ പുത്തന്‍ വാഗ്ദാനങ്ങളുമായിട്ട് പുതു ബോര്ഡുകളുയരുമെന്ന കാര്യത്തില്‍ സംശയമില്ല.
ഒന്നാംഘട്ട പ്രചരണത്തില്‍ ഉയര്‍ത്തിക്കാട്ടുന്ന വിഷയങ്ങളാവും അടുത്ത ബോര്‍ഡുകളില്‍ വാഗ്ദാനങ്ങളുടെ രുപത്തില്‍ പ്രത്യക്ഷപ്പെടുക. തെരഞ്ഞെടുപ്പിന് ഇനി ഒരുമാസം മാത്രം നില്‍ക്കെ വരും നാളുകളില്‍ പ്രചാരണം കനക്കുന്നതോടെ പ്ലാസ്റ്റിക് ബോര്‍ഡുകളുടെ പ്രളയമായിരിക്കും. നഗര ഗ്രാമ നിരത്തുകളിന് സ്ഥാനാര്‍ത്ഥികളുടെ ചിലവുകള്‍ക്കു നിയന്ത്രണമുള്ളതിനാന് ഇത്തരം അധിക ചിലവുകളെല്ലാം സംഘടനകളുടെ പേരിലാണ് സ്ഥാപിക്കുന്നതൊന്നാണ് മറ്റൊരു വസ്തുത. തെരഞ്ഞെടുപ്പു കഴിയുന്നതോടെ മുന്നണികള്‍ അഴിച്ചു മാറ്റുന്ന പതിനായിരക്കണക്കിനു വരുന്ന ഫ്ളക്സ് ബോര്‍ഡുകളുടെ മാലിന്യ കൂമ്പാരം പരിസ്ഥിതിക്കു വലിയ ആഘാതമാകുമെന്നതില്‍ സംശയമില്ല.
പ്ലാസ്റ്റിക് നിരോധനത്തെ കാറ്റില്‍ പറത്തിക്കൊണ്ടാണ് പ്രചരണ പരിപാടികള്‍ക്ക് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഫഌക്സുകളടക്കമുള്ള തന്ത്രങ്ങള്‍ മെനയുന്നത്. ഹരിത രാഷ്ട്രീയവും പ്ലാസ്റ്റിക് മുക്ത കേരളവുമെന്ന ആശയങ്ങളൊക്കെ ഉയര്ത്തിയവര്പ്പോലും ഫ്ളക്സിന്റെ പിന്നാലെ പോകുന്ന കഴ്ചകളാണ് വരും ദിവസങ്ങളില്‍ നമ്മുക്ക് കാണാന്‍ കഴിയുന്നത്. ആരു ജയിക്കും ആരു തോല്‍ക്കും മെന്നത് ജനവിധിയാണെങ്കിലും തെരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ സംസ്ഥാനം നേരിടുന്നത് ഭീമമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ്.
നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റില്‍പറത്തി ആനുകാലിക വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്കി കൊണ്ട് മാത്രം തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് കൊഴുപ്പേകാന്‍ പതിനായിരക്കണക്കിന് ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും നാടും നഗരവും അരങ്ങു തകര്‍ക്കുന്നതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിന്റെ ബാക്കി പത്രമായി അവശേഷിക്കുന്ന ടണ്‍ കണക്കിനു ഫഌക്സ് മാലിന്യം പരിസ്ഥിതിയുടെ അന്തകരായിമാറുമെന്നതിന് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: