ശ്രീകൃഷ്ണഭഗവാനെ തന്റെ കര്‍മ്മംകൊണ്ട് ആരാധിച്ച് സന്തോഷിപ്പിക്കുന്ന മനുഷ്യന് ലക്ഷ്യത്തില്‍ ഭഗവദ്പദത്തില് എത്തുന്നു) ഇങ്ങനെ ഇനി ഈ ആശയം പറയുന്നുണ്ട്. ഫലം ആഗ്രഹിക്കാതെ കര്‍മ്മം അനുഷ്ഠിച്ച്, ഇന്ദ്രിയങ്ങളുടെ പിടിയില്‍ നിന്ന് മോചിപ്പിച്ചവന് ജ്ഞാനയോഗത്തിന് അധികാരിയാണ്.
സാംഖ്യയായ ബുദ്ധി-പരമാത്മാവിനെ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബുദ്ധി- ആ ബുദ്ധിയുള്ളവര്‍ സാംഖ്യന്മാര് എന്നുപറയപ്പെടുന്നു. അതിനു യോഗ്യത ഇല്ലാത്തവര്‍ യോഗികള്‍. അവര്‍ കര്മയോഗത്തിന് അധികാരികള്‍ ആകുന്നു. വിഷമ വ്യാകുലചിത്തന്മാര്ക്ക് കര്‍മ്മയോഗവും അങ്ങനെ അല്ലാത്തവര്‍ക്ക് ജ്ഞാനയോഗവും അനുഷ്ഠേയമെന്ന് താല്‍പ്പര്യം.
വ്യത്യസ്തരായ അധികാരികള്‍ക്ക് വ്യത്യസ്തമായ സംവിധാനം എന്നേ ഉള്ളൂ.
മുമുക്ഷ- ജ്ഞാനം നേടാനുള്ള ഇച്ഛ തുടങ്ങിയാല്‍പ്പോലും ഒരാള്‍ പെട്ടെന്ന് ജ്ഞാനയോഗം തുടരാന്‍ യോഗ്യനാകുകയില്ല. എന്നാല്‍ കഴിഞ്ഞ ജന്മത്തില് നിഷ്കാമ കര്‍മ്മം അനുഷ്ഠിച്ച് അന്തഃകരണ ശുദ്ധിനേടിയ വ്യക്തി ഈ ജന്മത്തില് ജ്ഞാനനിഷ്ഠയില്‍ പ്രവര്‍ത്തിക്കാന്‍ അധികാരിയാവുകയും ചെയ്യും.
വാസ്തവത്തില്‍ ഒരു നിഷ്ഠയേയുള്ളൂ. സാധനയും സാധ്യവും അല്ലെങ്കില്‍ മാര്‍ഗവും ലക്ഷ്യവും എന്ന അവസ്ഥാ ഭേദംകൊണ്ട് രണ്ടു നിഷ്ഠയായി പറഞ്ഞുവെന്നേയുള്ളൂ.
”ഏകം സാംഖ്യം ച യോഗം ച
യഃ പശ്യതി സപശ്യതി
എന്നിങ്ങനെ ഈ ആശയം (= സാംഖ്യവും യോഗവും ഒന്നുതന്നെ എന്നറിയുന്നവനാണ്, അറിയുന്നവന്) ഭഗവാന് തന്നെ പറയുന്നുമുണ്ട്.
വായനക്കാരുടെ സൗകര്യത്തിനുവേണ്ടി-എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ വേണ്ടി ഈ രണ്ടാമധ്യായത്തിലെ വിഷയം ഇവിടെ ക്രോഡീകരിക്കാം.( നാളെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: