ചെന്നൈ: ഭാരതം സ്വന്തം ഗതിനിര്‍ണയ സംവിധാനം (ഗ്ളോബല്‍ പൊസിഷനിംഗ് സിസ്റ്റം) ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1 വിജയകരമായി വിക്ഷേപിച്ചു. ഇതോടെ അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നാലെ സ്വന്തം ഗ്ളോബല്‍ പൊസിഷനിംഗ് സംവിധാനമുള്ള രാജ്യമായി ഭാരതം മാറി.
ഭാരതത്തിന്റെ ഗതിനിര്‍ണയ ഉപഗ്രഹങ്ങളുടെ പരമ്പരയിലെ ഏഴാമത്തേതും അവസാനത്തേതുമാണ് ഇന്ന് വിക്ഷേപിച്ചത്. ഉച്ചയ്ക്ക് 12.50ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി-സി33 റോക്കറ്റാണ് ഉപഗ്രഹത്തെ വഹിച്ചു കുതിച്ചു പൊങ്ങിയത്.
ജനുവരി 20-നായിരുന്നു ആറാമത്തെ ഉപഗ്രഹം വിക്ഷേപിച്ചത്. ഏഴ് ഉപഗ്രഹങ്ങള്‍ ചേര്‍ന്നതാണ് ഇന്ത്യന്‍ റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐആര്‍എന്‍എസ്എസ്). പ്രവര്‍ത്തനം തുടങ്ങാന്‍ നാല് ഉപഗ്രഹങ്ങള്‍ മതിയെങ്കിലും മറ്റു മൂന്നെണ്ണം കൂടി ചേരുമ്പോള്‍ കൂടുതല്‍ കൃത്യതയും കാര്യക്ഷമതയും കൈവരിക്കാനാകുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ ഭൂപ്രദേശത്തിന് പുറമേ 1500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തും ജിപിഎസ് സൗകര്യം ലഭ്യമാകും. ഇതോടെ സൈനിക, വാര്‍ത്താവിനിമയ മേഖലകളില്‍ രാജ്യം കൂടുതല്‍ കരുത്താര്‍ജിക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വലിയൊരു ഭാഗവും ആഫ്രിക്കയുടെയും ഒസ്ട്രേലിയയുടെയും പകുതിയോളവും ഗള്‍ഫ് മേഖലയും പാകിസ്ഥാന് ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളും ചൈന ഏതാണ്ട് പൂര്‍ണമായും ഇന്ത്യന്‍ ജി.പി.എസിന്റെ നിരീക്ഷണ പരിധിയില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: