“ഞങ്ങടെ വീട്ടിലേക്കുള്ള പൈപ്പ് പൊട്ടിക്കും ….വെള്ളം കുടി മുട്ടിക്കും എത്ര പരാതി പറഞ്ഞതാ സാറേ …സാജു പോള്‍ സാറിന്റെ അടുത്തും വാര്‍ഡ് മെമ്പറുടെ അടുത്തും..അവരാരും തിരിഞ്ഞു നോക്കിയില്ല സാറേ. അവരുടെ ആളുകള്‍ ഒക്കെതന്നെയാണ് ഇത് ചെയ്യിച്ചത്…സാജു പോള്‍ കള്ളനാ സാറേ…. അവന് കള്ളനാ സാറേ…..” തന്റേതായി രാഷ്ട്രീയമൊന്നുമില്ലാത്ത, അത്താഴപ്പട്ടിണിക്കാരിയായ നിരാലംബയായ ഒരു സ്ത്രീ തന്റെ എംഎല്‍എയ്ക്ക് നല്കിയ സാക്ഷ്യപത്രമാണിത്. ഈ സാക്ഷ്യപത്രത്തിന് വിശ്വാസ്യത കൂടും. ഒരു ജനപ്രതിനിധിയോടുള്ള എല്ലാ പ്രതിഷേധവും ആ ദീനരോദനത്തിലുണ്ട്.
നിങ്ങള്‍ പറയുന്ന സ്ത്രീസംരക്ഷണ ഗീര്വാണങ്ങളില് സത്യസന്ധതയുടെ ലവലേശമുണ്ടെങ്കില്‍ പെരുമ്പാവൂരില്‍ നിന്നും സാജുപോളിനെ ഇടതുമുന്നണി ഉടന്‍ പിന്‍വലിക്കണം. അവിടെ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇനി സാഹചര്യമില്ല എന്നൊരു മറുവാദത്തില്‍ കഴമ്പില്ല. സാജുപോളിനെ ഇടതുമുന്നണി മത്സരത്തില്‍ നിന്നും പിന്വലിക്കുന്നില്ലയെങ്കില് അയാള്‍ നാലാം സ്ഥാനത്ത് പോകേണ്ടത് മനുഷ്യന് എന്ന നിലയില്‍ പെരുമ്പാവൂരിലെ ജനങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. അങ്ങനെയെങ്കിലും നമ്മുടെ മുഖത്തേക്ക് തെറിച്ച ജിഷയെന്ന നിരാലംബയായ ഒരു പെണ്‍കുട്ടിയുടെ രക്തം നിങ്ങള്‍ കഴുകി കളയണം.
സാജു പോളിനെപ്പോലെയുള്ളവരെ പുറത്തു നിര്‍ത്തേണ്ടത് മലയാളിയുടെ മനുഷ്യത്വ ബോധത്തിന് ആവശ്യമാണ്. വേട്ടയാടപ്പെട്ടപ്പോള്‍ അവള് പുറപ്പെടുവിച്ച ആര്ത്ത നാദത്തിനുള്ള പ്രതിവിധിയാകണമത്. ജിഷയുടെയും അമ്മയുടെയും പലവുരുവുള്ള പരാതികള്‍ കേള്‍ക്കാത്ത പോലീസും ഇതില്‍ സാജു പോളിനൊപ്പം പ്രതികളാണ്. കേരളത്തിലെ നിയമ വാഴ്ച തകര്‍ന്നുവെന്നതിന്റെ തെളിവാണിത്. അതിന്റെ ഉത്തരവാദിത്തം ആഭ്യന്തരമന്ത്രിക്കാണ്.
ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ അവസ്ഥ വളരെ പേടിപ്പെടുത്തുന്നതാണ്. ഇത്രയും ക്രൂരത കാണിക്കാൻ ഒരു മലയാളിക്ക് സാധിക്കുമെന്നും വിശ്വസിക്കാൻ പ്രയാസമുണ്ട്. അതിനാൽ അന്വേഷണം അന്യ സംസ്ഥാന തൊഴിലാളികളിലെക്കും എത്തിയാൽ മാത്രമേ യാഥാർത്ഥ്യം ഒരു പക്ഷെ പുറത്തു വരൂ. പക്ഷെ തെരഞ്ഞെടുപ്പ് ചൂടിലായതു കൊണ്ട് അന്വേഷണം നയിക്കാൻ ഒന്നും ഭരണത്തിൽ ഇരിക്കുന്നവർ തയ്യാറല്ല. അതിനാൽ തന്നെ ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത് വരെ പ്രതികളെ കുറിച്ച് യാതൊരു സൂചനയും പോലീസിനു കിട്ടിയിട്ടില്ല.
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ അന്യസംസ്ഥാന കുടിയേറ്റ നഗരമായി പെരുമ്പാവൂർ മാറിക്കഴിഞ്ഞു. യാതൊരു തിരിച്ചറിയൽ രേഖയും ഇല്ലാത്ത ഈ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിലേക്ക് അന്വേഷണം നടത്താൻ പോലീസിനു കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടി വരിക. ഇത് അങ്ങനെ ഒരു കേസിലേക്കാണ് പോകുന്നതെങ്കിൽ ആരാണ് അതിന്റെ ഉത്തരവാദി എന്നും നമ്മൾ സ്വയം ചിന്തിക്കണം.
പശ്ചിമ ബംഗാളിൽ നിന്നും ആസാമിൽ നിന്നും ഇങ്ങോട്ട് കുടിയേറുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ നല്ലൊരു പങ്ക് ബംഗ്ലാദേശികളാണ്. ബംഗാളിൽ നിന്നും ആസാമിൽ നിന്നും ഭരിക്കുന്നവരുടെ വോട്ട് അതിമോഹം കൊണ്ട് ഇന്ത്യൻ തിരിച്ചറിയൽ രേഖ സ്വന്തമാക്കിയ ബംഗ്ലാദേശി ജിഹാദികൾ. ഇങ്ങനെയുള്ള ആയിരക്കണക്കിന് ആളുകളെ പോലീസ് തിരഞ്ഞു പിടിച്ചു തിരികെ ബംഗാളിലേക്ക് ട്രെയിൻ കയറ്റി അയ്ക്കാമായിരുന്നു. ഇവരിൽ, ഈ ജിഹാദികളിൽ കുറ്റകൃത്യ – ക്രൂര വാസനകൾ അധികമാണെന്നും അവരുടെ ക്രിമിനൽ പശ്ചാത്തലം വിവരിക്കുന്ന പോലീസ് ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ട്.
എന്നാൽ പിന്നീട് ഈ അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ യൂണിയൻ ഉണ്ടാക്കുകയും അവരെ കൊടി പിടിപ്പിക്കാനും പോസ്റ്റർ ഒട്ടിക്കാനും ബാനർ കെട്ടാനും ജാഥക്ക് നീളം കൂട്ടാനും ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് പോലീസ് അവർ നടത്തിയിരുന്ന പരിശോധനയിൽ നിന്നൊക്കെ പിന്നോട്ട് പോവേണ്ടി വന്നതും. ഇവർ ഒട്ടിക്കുന്ന പോസ്റ്ററും എഴുത്തുകളും ഒക്കെ സോഷ്യൽ മീഡിയയിൽ അതിലെ തെറ്റുകൾ കാരണം പലപ്പോഴും ചിരി പടർത്തിയിട്ടും ഉണ്ട്..നമ്മളിൽ പലരും അത് ആസ്വദിച്ചിട്ടുമുണ്ട്.
പെരുമ്പാവൂർ ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് എംഎല്‍എ സാജു പോൾ ജനങ്ങളുടെ വികാരം മനസ്സിലാക്കി ഈ അനധികൃത കുടിയേറ്റത്തിനെതിരെ ഒരു നിലപാട് ആദ്യമേ തന്നെ എന്ത് കൊണ്ട് എടുത്തില്ല. എന്ത് കൊണ്ട് ഇവർ പെരുകി പെരുകി കേരളത്തിൽ ഏറ്റവും കൂടുതൽ അന്യസംസ്ഥാന കുടിയേറ്റ നഗരമായി പെരുമ്പാവൂർ മാറിക്കഴിഞ്ഞു.
പതിനഞ്ചു വര്‍ഷമായി പെരുമ്പാവൂരിന്റെ എംഎല്‍എ ആണ് സാജു പോള്‍. ഒരു നിര്‍ധനയായ സ്ത്രീ വന്നു അവരുടെ പരാതികള്‍ പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാതെ , സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താതെ ആ കുട്ടിയെ മരണത്തിലേക്ക് തള്ളി വിട്ടതില്‍ സാജു പോളിനുള്ള പങ്ക് ചെറുതല്ല. ഇതെല്ലാം മറച്ചു വെച്ച് കൊണ്ട് ഈ മരണത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് വി.എസ് അച്യുതാനന്ദനും സാജു പോളും ശ്രമിച്ചത്.
പെണ്‍കുട്ടിയുടെ അമ്മയുടെ തുറന്നു പറച്ചിലോട് കൂടി സാജു പോളിന്റെ മുഖം മൂടി അഴിഞ്ഞു വീണിരിക്കുന്നു. മിസ്റ്റര്‍ സാജു പോള്‍ നിങ്ങളെ ഓര്‍ത്ത് കേരള ജനത ലജ്ജിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: