ആലപ്പുഴ: ജിഎസ്ടി(ചരക്ക് സേവന നികുതി)ഏര്‍പ്പെടുത്തുന്നതോടെ ഭക്ഷ്യധാന്യങ്ങളുടെ വില കുറയുന്നത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകരുമെങ്കിലും ചെറുകിട വ്യാപാരികളെ ദോഷകരമായി ബാധിക്കാന്‍ സാദ്ധ്യതയേറെയാണെന്ന് ടാക്സ് കണ്‍സള്‍ട്ടന്റ്സ് അസോസിയേഷന് കേരള പ്രസിഡന്റ് എ. എന്‍. പുരം ശിവകുമാര്‍ പറഞ്ഞു.
ഒരു വര്‍ഷം ഇരുപത് ലക്ഷം വരെ വിറ്റുവരവുള്ള കച്ചവടക്കാരെയാണ് ഇതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. എന്നാല്‍ കേരളത്തെ സംബന്ധിച്ചടത്തോളം ബഹുഭൂരിപക്ഷം കച്ചവടക്കാരും ഈ പരിധിക്ക് പുറത്താണ്. ബില്ലില്ലാതെ ഒരു സാധനം പോലും ഇനി വില്ക്കാന് പാടില്ല, കൂടാതെ ജിവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ബാങ്ക് അക്കൗണ്ട് മുഖേനയായിരിക്കണം.
ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നിലവില്‍ വരും, എന്നാല്‍ ഇതിനുള്ള സജ്ജീകരണങ്ങള്‍ ഇവിടുത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് ഇതു വരെ ലഭ്യമായിട്ടില്ല.
പുതിയ നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പരിശീലനവും നല്‍കിയിട്ടില്ല. ഇനി അവശേഷിക്കുന്ന ഒരു മാസത്തിനുള്ളില്‍ എല്ലാ വ്യാപാരികള്‍ക്കും പരിശീലനം നല്‍കുക അസാദ്ധ്യമാണ്. മാളുകള്‍ അടക്കമുള്ള കുത്തകകള്‍ നികുതി സംബന്ധമായ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍ വളരെയേറെ മുന്നിലാണ്. അതിനാല്‍ ഇവരോട് മത്സരിച്ച് നിലനില്ക്കാന് ചെറുകിട വ്യാപാരികള്‍ ഏറെ ക്ളേശിക്കേണ്ടി വരും. ഈ സ്ഹചര്യത്തില് കംപ്യൂട്ടറുകള്‍ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ചെറുകിട കച്ചവടക്കാര്‍ക്ക് പലിശ രഹിത വായ്പകള്‍ അനുവദിക്കണം. ഈ വര്‍ഷം ജിഎസ്ടി നടപ്പാക്കുമ്പോള്‍ കച്ചവടക്കാര്‍ക്ക് സംഭവിക്കുന്ന വീഴ്ചകള്‍ പരിഹരിക്കുന്നതിന് സാവകാശം നല്‍കുകയും വേണം.
കേരളത്തില്‍ 62 ശതമാനം വ്യാപാരികളും ജിഎസ്ടി രജിസ്ട്രേഷന് എടുത്തു കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി നടപ്പാക്കുന്നതില്‍ ഒരേ രീതിയില്‍ മുന്നേറിയില്ലെങ്കില്‍ കൂടുതല്‍ നഷ്ടമുണ്ടാകുക ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: