പത്തനംതിട്ട: പ്രവാസികള്‍ ഏറ്റവും അധികമുള്ള മധ്യതിരുവിതാംകൂറിന്റെ സാധ്യതകള്‍ ഉള്‍ക്കൊണ്ട് പത്തനംതിട്ടയില്‍ വിമാനത്താവളമൊരുക്കാന്‍ വിവിധ വിദേശ മലയാളി സംഘടനകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിമാനത്താവള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടാണ് അറിയിച്ചിട്ടുള്ളത്. ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാമെന്ന് സുരേഷ് ഗോപി എംപിയും വ്യക്തമാക്കിയിട്ടുണ്ട്.
കോന്നി കല്ലേലിയില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 300 ഏക്കര്‍ സ്ഥലം വിമാനത്താവളത്തിനായി വിട്ടു നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഉണ്ടെങ്കില്‍ സമീപ പ്രദേശത്ത് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനും കഴിയും.
മല്ലപ്പള്ളി പാമല എസ്റ്റേറ്റിനോടു ചേര്‍ന്ന് കൂടുതല്‍ സ്ഥലം സര്‍ക്കാര്‍ ലഭ്യമാക്കിയാല്‍ ഈ സ്ഥലവും പരിഗണിക്കാമെന്ന തീരുമാനമുണ്ട്. വിവിധ ഗള്‍ഫ് മലയാളി അസോസിയേഷനുകള്‍, അമേരിക്കന്‍ മലയാളി അസോസിയേഷന്, ചൈനയിലേയും ആഫ്രിക്കയിലേയും വിവിധ അസോസിയേഷനുകള്‍ തുടങ്ങി ഒട്ടേറെ സംഘടനകള്‍ പത്തനംതിട്ടയിലെ വിമാനത്താവള പദ്ധതിക്ക് സഹായവാഗ്ദാനവുമായി എത്തിയിട്ടുണ്ടെന്ന് യൂണൈറ്റഡ് മലയാളി ഓര്ഗനൈസേഷന് കണ്‍വീനര്‍ ആര്. സുരേഷ്, ന്യൂയോര്‍ക്ക് യോംങ്കേഴ്സ് മലയാളി അസോയിയേഷന് പ്രസിഡന്റ് തോമസ് പി. മാത്യു എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: