തിരുവനന്തപുരം: കൊല്ലം അലിന്‍ഡ് ഏറ്റെടുക്കുന്നതിന് സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി എ.സി.മൊയ്തീന് അറിയിച്ചു. സര്‍ക്കാരിന് ഈ സ്ഥാപനത്തില്‍ ആകെ ഒരു ശതമാനം ഓഹരി മാത്രമാണുളളത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ പ്രമോട്ടര്‍മാരായ സോമാനിയ ഗ്രൂപ്പിന്റെ ഭാഗമായ വോള്‍ട്ടാസ് ഇംപക്സ് പുനരുദ്ധാരണ പദ്ധതി നടപ്പാക്കി തൊഴിലുറപ്പാക്കാന്‍ തയാറായി വന്നിട്ടുണ്ട്.
കെഎസ്ഇബിയുടെ ബാധ്യത ഒഴിവാക്കിയാല്‍ അവര്‍ പ്രത്യേക പാക്കേജും തൊഴിലും ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സ്ഥാപനത്തിനായി സര്‍ക്കാര്‍ മൊത്തം 62.33 ഏക്കര്‍ ഭൂമി നല്‍കിയിട്ടുണ്ട്. അതില്‍ 31.77 ഏക്കര്‍ മാത്രമാണ് കമ്പനി ആവശ്യത്തിന് ഉപയോഗിക്കുന്നത്. അതുകഴിഞ്ഞ് ബാക്കിയുള്ള ഭൂമിയില്‍ എന്തുചെയ്യാനാകുമെന്ന് പരിശോധിക്കും. കമ്പനിയുമായി ബന്ധപ്പെട്ടവരുടെ യോഗം അടുത്തദിവസങ്ങളില്‍ വിളിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: