ധാക്ക: ബംഗ്ലാദേശിലെ ദക്ഷിണ-പൂര്‍വ്വ ജില്ലയായ ബാന്ദര്ബനില് 75 കാരനായ ബുദ്ധസന്യാസി കൊല്ലപ്പെട്ടു. ബുദ്ധവിഹാരത്തിനുളളില് ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് സന്യാസിയുടെ മൃതദേഹം കണ്ടെത്തിയത്.
രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും മതഭീകരരാണ് പിന്നിലെന്നാണ് സംശയം. അടുത്തിടെ നിരവധി മതേതര ബ്ളോഗ് എഴുത്തുകാരെ ഭീകരര്‍ വധിച്ചിരുന്നു.
ധാക്കയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ ബെയ്സ്ഹാരിയിലെ ബുദ്ധവിഹാരത്തില്‍ നാലംഗ അക്രമി സംഘം കടന്നുകയറി ആക്രമണം നടത്തുകയായിരുന്നുവെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: