കൊച്ചി: അധഃസ്ഥിതരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളില്‍ കത്തിജ്വലിച്ച വ്യക്തിത്വമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.ടി. ഭാസ്ക്കരനെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ അനുസ്മരിച്ചു.
വിശാലമായ ഹൈന്ദവ ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ച് ദുര്‍ബല ജനവിഭാഗങ്ങളെ ബോധവല്‍ക്കരിച്ച് ദേശീയധാരയിലേക്ക് ആനയിച്ചതില്‍ സ്തുത്യര്‍ഹമായ പങ്കാണ് അദ്ദേഹം വഹിച്ചത്. സംഘടനാപ്രവര്‍ത്തനത്തില്‍ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പ്രതീകമായിരുന്ന അദ്ദേഹത്തിന്റെ മാതൃകാജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് എക്കാലവും വഴികാട്ടിയായിരിക്കും. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിയും നേര്‍ന്നുകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: