ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ പഥികരിൽ പ്രമുഖനാണ് ശ്രീപദ് അമൃത് ഡാങ്കെ എന്ന എസ്.എ ഡാങ്കെ. 1962 മുതൽ 1964 വരെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും പിന്നീട് 1978 വരെ സിപിഐയുടെയും ചെയർമാനായിരുന്നു . ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടന. എഐടിയുസിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു. ദീർഘകാലം സംഘടനയുടെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു.
കാൺപൂർ ഗൂഡാലോചനാ കേസിൽപ്പെട്ട് നാല് വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ടു ഡാങ്കെ തടവിൽ നിന്ന് മോചനത്തിനു വേണ്ടി യു.പി (United Provinces )സീതാപ്പൂർ ജയിലിൽ നിന്ന് അന്നത്തെ ബ്രിട്ടീഷ് വൈസ്രോയിയും ഗവർണർ ജനറലും ആയിരുന്ന റൂഫസ് ഐസാക്കിനു അദ്ദേഹം സമർപ്പിച്ച മാപ്പപേക്ഷ നാഷണൽ ആർക്കൈവ്സ് രേഖകളെ ഉദ്ധരിച്ച്, 1964 മാർച്ച് ഏഴിന് ‘കറണ്ട്’ എന്ന ബോംബെ വീക്ക്ലി പ്രസിദ്ധീകരിക്കുയുണ്ടായി. അതിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു.
“കൃത്യം ഒരു വർഷം മുമ്പ് ബോംബെ പോലീസിൽ ഡെപ്പ്യൂട്ടി കമ്മീഷണറായിരുന്ന മിസ്റ്റർ സ്റ്റ്യുവർട്ടുമായി അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് നടന്ന സംഭാഷണത്തിൽ അദ്ദേഹം എന്നോട് ഇങ്ങനെ പറയുകയുണ്ടായി – താങ്കൾക്ക് സ്വദേശത്തും വിദേശത്തും ഉള്ള ചില വൃത്തങ്ങളിൽ വലിയ തോതിലുള്ള സ്വാധീനമുണ്ട്. അത് സർക്കാരിന് ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കുന്നതിൽ സർക്കാരിന് താത്പര്യമുണ്ട്. ” അതിന്റെ പൂർണ്ണമായ ആശയം വിവക്ഷിക്കാൻ അന്നെനിക്ക് കഴിഞ്ഞില്ല. മേൽപ്പറഞ്ഞ സ്വാധീന ശക്തി ഇപ്പോഴും എനിക്കുണ്ടെന്ന് ഞാൻ കരുതുന്നു. അടുത്തകാലത്ത് എനിക്കുനേരെ നടന്ന നിയമ നടപടികളാലും മറ്റും അത് അല്പ്പം വർധിച്ചിട്ടുണ്ടെന്നു കൂടി തോന്നുന്നു. ആ സ്വാധീനം, തടവിൽ നിന്ന് വിടുതൽ ചെയ്യാനുള്ള എന്റെ പ്രാർത്ഥന അനുവദിക്കപ്പെടുകയാണെങ്കിൽ, ബ്രിട്ടീഷ് സർക്കാരിനും സാമ്രാജ്യത്തിനും വേണ്ടി വിനിയോഗിക്കുവാൻ ഞാൻ തയ്യാറാണ്.
ബ്രിട്ടീഷ് സർക്കാരിന് ഈ രാജ്യത്തിന് മേലുള്ള അധീശത്തെകുറിച്ചുള്ള എന്റെ ധാരണ തിരുത്തപ്പെടാൻ വേണ്ടി ഞാൻ നാല് വർഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അത് തികച്ചും അനാവശ്യമായിരുന്നു എന്ന് അങ്ങയെ സദയം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഞാൻ ഒരിക്കലും എന്റെ എഴുത്തിലോ പ്രസംഗത്തിലോ അങ്ങയോടു വിധേയത്വമില്ലായ്മ പ്രകടിപ്പിച്ചിട്ടില്ല. ഇനി മേലിലും അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല.
അത്യധികം ആദരവോടുകൂടിയ ഈ മാപ്പപേക്ഷ തൃപ്തികരമായിരിക്കുമെന്നും എന്റെ മോചനത്തിനുള്ള അപേക്ഷ അനുവദിക്കുമെന്നും പ്രത്യാശിക്കുന്നു.
അങ്ങയുടെ ഏറ്റവും വിനീത വിധേയ ദാസൻ,
ശ്രീപദ് അമൃത് ഡാങ്കെ.
1924 ജൂലൈ 28 ന് എഴുതപ്പെട്ടത് ”
സർക്കാരിന് സമർപ്പിക്കാനായി ഇത് 1924 ആഗസ്റ്റ് ഒന്നിന് UP (United Provinces ) ജയിൽ IG ക്ക് കൈമാറിയതായും ആർക്കൈവ്സ് രേഖകളിൽ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: