പ്രപഞ്ചവും സൗരയൂഥവും നമ്മുടെ ഭാവനകള്‍ക്കും അപ്പുറത്താണ്. 1977ല്‍ നാസ ‘വോയോജര്‍1’ എന്ന ബഹിരാകാശപേടകം നിര്‍മ്മിക്കുന്ന സമയത്ത് നാസ ശാസ്ത്രജ്ഞര്‍ ഒരു കാര്യം ശ്രദ്ധിച്ചു. സൗരയൂഥത്തിന് പുറത്ത്, ഏതെങ്കിലും ഒരു ഗ്രഹത്തില്‍ മനുഷ്യരെ പോലെ തന്നെ സാങ്കേതിക വളര്‍ച്ച പ്രാപിച്ച ഏതെങ്കിലും ഒരു വംശം വാസം ഉറപ്പിച്ചിട്ടുണ്ടെങ്കില്‍, ബഹിരാകാശപേടകം അങ്ങനെ ആരെങ്കിലും കാണാന്‍ ഇടയാവുകയും അത് പിടിച്ചെടുക്കുകയും ചെയ്താലോ?
എങ്കില്‍പ്പിന്നെ വോയോജര്‍1ല്‍ ഉള്‍പെടുത്താന്‍ വേണ്ട വസ്തുക്കളെ കുറിച്ച് ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ പ്രശസ്ത വാനശാസ്ത്രഞ്ഞന് പ്രഫസര്‍ ‘കാള്‍സാഗന്റെ’ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപികരിച്ചു. കാള്‍സാഗനും കൂട്ടുകാരും വോയോജറിലേക്ക് 116ചിത്രങ്ങളും, കുറച്ചു ശബ്ദങ്ങളും ശേഖരിച്ചു. കാറ്റിന്റെയും ഇടിമിന്നല്‍ ശബ്ദങ്ങളും, പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദവും ശേഖരിച്ചു. കൂടാതെ 35ലോക ഭാഷയില്‍ ആശംസകളും അമേരിക്കന്‍ പ്രസിഡന്റ് ജിമ്മികാര്‍ട്ടര്‍, യു.എന്‍ സെക്രട്ടറി ജനറല്‍ കുര്‍ട്ട് വാള്ഡമെന്റ് തുടങ്ങിയവരുടെ ആശംസകളും ഉള്‍പ്പെടുത്തി.
പുറമേ ലോകത്തിന്റെ വിവിധങ്ങളായ സംസ്കാരങ്ങളെ പ്രധിനിധികരിക്കുന്ന കുറച്ചു സംഗീത ശകലങ്ങളും അതില്‍ ബിഥോവന്, ഗുവാന്പിംഗു, മൊസാര്‍ട്ട് ട്രാവന്സ്കീ, വില്ലീ ജോണ്സണ്, ചക് ബെറി യെന്നീ സംഗീത മാന്ത്രികരുടെ ശബ്ദത്തിനൊപ്പം നമ്മുടെ ഭാരതത്തിന്റെ പ്രതിനിധിയായി ” കേസര്‍ ബായ് കേള്‍ക്കര്‍” യെന്ന ഗായികയുടെ ശബ്ദവും ഉള്‍പ്പെടുത്തി.
അമേരിക്കന്‍ സംഗീത ഗവേഷകനായ ‘റോബര്‍ട്ട് ഇ ബ്രൌണ്‍’ആണ് കേള്‍ക്കര്‍ പാടിയ ”ജാത് കഹാ ഹോ…’യെന്ന് തുടങ്ങുന്ന ഒരു ഹിന്ദുസ്ഥാനി കീര്‍ത്തനം ഉള്‍പ്പെടുത്തിയത്. ഭൈരവി രാഗത്തില്‍ സുന്ദരമായ ആലാപനം. രവിന്ദ്രനാഥ ടാഗോറിന് ഏറ്റവും പ്രിയപ്പെട്ട ശബ്ദമായിരുന്നു ”കേസര്‍ ബായ് കേള്ക്കറിന്റെത്. 1892ല്‍ ഗോവയില്‍ ജനിച്ച കേള്‍ക്കര്‍, കോലാപ്പുരില്‍ സംഗീതം പഠിച്ചു.1969തില്‍ രാജ്യം ‘പത്മഭൂഷണ്‍’നല്കി.
1977സെപ്റ്റംബര്‍ അഞ്ചിന് വോയോജര്‍1 വിക്ഷേപിച്ചു. കൃത്യം പത്ത് ദിവസം കഴിഞ്ഞ് 1977സെപ്റ്റംബര്‍16 ന് കേള്‍ക്കര്‍ അന്തരിച്ചു. മണിക്കൂറില്‍ 60,000 കിലോമീറ്റര്‍ വേഗതയില്‍ 2013 സെപ്റ്റംബറില്‍ വോയോജര്‍ സൗരയൂഥം പിന്നിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: