ബാലതാരമായാണ് മീര അഭിനയരംഗത്തേക്കെത്തിയത്. സീരിയലില്‍ അല്‍പ്പമൊന്നു ബ്രേക്കെടുത്ത് സിനിമയിലേക്ക് ചുവടുറപ്പിക്കുന്ന മീര തന്റെ അഭിനയ വിശേഷങ്ങള്‍ ജന്മഭൂമിയോട് പങ്കുവയ്ക്കുന്നു. അഭിനയരംഗത്തേക്കുള്ള കടന്നു വരവ്? ബാലതാരമായിട്ടാണ് എന്റെ അഭിനയരംഗത്തേക്കുള്ള പ്രവേശനം. അതാകട്ടെ ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍. തുടര്‍ന്ന് ചില സിരിയലുകള്ക്ക് ഡബ്ബ് ചെയ്യാനും അവസരം ലഭിച്ചു. അഭിനയത്തോടായിരുന്നോ ചെറുപ്പം മുതല്‍ താല്പര്യം? ഞാന്‍ ചെറിയ ക്ലാസില്‍ ആയിരിക്കുമ്പോള്‍ ഫാന്‍സിഡ്രസ് കോമ്പറ്റീഷനിലെല്ലാം ധാരാളം മത്സരിച്ചിട്ടുണ്ട്. അതാണ് പിന്നീട് അഭിനയരംഗത്തേക്ക് കടന്നു വരാന്‍ എന്നെ സഹായിച്ചത്. ഈ രംഗത്തേക്ക് വരുന്നതിനുള്ള പ്രോത്സാഹനം? ചെറുപ്പം മുതലേ അച്ഛനും അമ്മയും പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ് എനിക്ക് അഭിനയരംഗത്തേയ്ക്ക് എത്തിപ്പെടാന്‍ സാധിച്ചത്. അമ്മയാണ് എനിക്ക് ഇതിലെല്ലാം സപ്പോര്‍ട്ട് ചെയ്ത് എന്റെ കൂടെ വരുന്നത്. അച്ചന് പത്മകുമാര്‍, പിന്നെ മുത്തശ്ശി. ഇവരെല്ലാം വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആദ്യമായി അഭിനയിച്ചത്? ശ്രീ ഗുരുവായൂരപ്പന് എന്ന സീരിയലിലാണ് ഞാന്‍ ആദ്യം അഭിനയിക്കുന്നത്. അഭിനയരംഗത്ത് തുടരാന്‍ തന്നെയാണോ താല്പര്യം? തീര്‍ച്ചയായും. കൂടുതല്‍ ആസ്വദിച്ച് ചെയ്യാന്‍ കഴിയുന്നത് കൊണ്ട് അഭിനയരംഗത്ത് തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. സിനിമയിലാണോ സീരിയലിലാണോ അഭിനയിക്കാന്‍ കൂടുതല്‍ താല്പര്യം? എനിക്ക് സിനിമയോടാണ് താല്സപര്യം. ഒഴിവാക്കാന്‍ കഴിയാത്ത സൗഹൃദം കൊണ്ടാണ് സീരിയലില്‍ അഭിനയിക്കുന്നത്. സീരിയലില്‍ അഭിനയിക്കാന്‍ ഇഷ്ടമല്ലെന്നാണോ? അങ്ങനെയല്ല, സിനിമ താല്പര്യമായതു കൊണ്ട് തന്നെ സീരിയലിന് അല്‍പ്പം ബ്രേക്ക് നല്കുന്നു എന്ന് മാത്രം. ശ്രൂ ഗുരുവായൂരപ്പന് കൂടാതെ വേളാങ്കണ്ണി മാതാവ്, സെന്റ് ആന്റണീസ് തുടങ്ങിയ സീരിയലുകള്‍ അഭിനയിച്ചിരുന്നു. അതിന് ശേഷം അല്‍പ്പമൊന്നു ബ്രേക്ക് എടുത്ത് നില്‍ക്കുമ്പോഴാണ് ഫോര്‍ ദ് പീപ്പിള്‍ എന്ന സീരിയലിലേക്ക് ക്ഷണം വരുന്നത്. ഫോര്‍ ദ് പീപ്പിളിലെ കഥാപാത്രത്തെ കുറിച്ച്? അതിനായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടോ? പെണ്‍കുട്ടി ആണ്വേഷത്തിലെത്തുന്നതാണ് അതിലെ കഥാപാത്രം. ആണ്‍കുട്ടിയായി മാറുമ്പോള്‍ അനൂപും, പെണ്‍കുട്ടിയായി മാറുമ്പോള്‍ അനുരാധയെന്നുമാണ് കഥാപാത്രത്തിന്റെ പേര്. പ്രത്യേക തയ്യാറെടുപ്പുകളൊന്നും അതിനായി നടത്തിയിട്ടില്ല. ഫോര്‍ ദ് പീപ്പിളിലേക്ക് ക്ഷണം ലഭിച്ചപ്പോള്‍? സന്തോഷം തോന്നി. സൗഹൃദമൊന്നു കൊണ്ടു മാത്രമാണ് ഇതില്‍ അഭിനയിച്ചത്. ആത്യന്തിക ലക്ഷ്യം സിനിമ തന്നെയാണ് പുതിയ സിനിമാ ഓഫറുകള്‍? ഞാന്‍ രണ്ട് തമിഴ് സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു. പുതിയ ഓഫറുകള്‍ വന്നാല്‍ കമ്മിറ്റ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: