റിയോ ഡി ജനീറോ: പതിനാറു വയസ്സുകാരിയെ മുപ്പതോളം പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ബ്രസീലിന്റെ തലസ്ഥാനമായ റിയോ ഡി ജനീറോയിൽ മെയ് 21-നാണ് പതിനാറു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതികൾ ഇതു പിന്നീട് ഇന്റ്ർനെറ്റിൽ പോസ്റ്റ് ചെയ്തതോടെയണ് പീഡനവിവരം പുറത്തറിയുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി റിയോഡി ജനീറോയിലെ ഷാന്റിടൗണിൽ തന്റെ സുഹൃത്തിനെ കാണാൻ പോയ പെൺകുട്ടിയെ ആയുധധാരികളായ മുപ്പതംഗ സഘം തട്ടിക്കൊണ്ടു പോയി മയക്കുമരുന്നു കുത്തിവച്ചശേഷമാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
തുടർന്ന് ഞായറാഴ്ച രാവിലെ പെൺകുട്ടിക്ക് ബോധം വന്നപ്പോഴാണ് താൻ കൂട്ട മാനഭംഗത്തിനിരയായി എന്നറിയാൻ സാധിച്ചത്. പരിപൂർണ്ണ നഗ്നയായിരുന്ന പെൺകുട്ടിയെ പ്രദേശവാസികൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പിന്നീട് ദിവസങ്ങൾക്കുള്ളിൽ പ്രതികൾ വീഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പുറത്തു വന്ന വിഡീയോയിൽ പെൺകുട്ടിയെ മുപ്പത് തവണ ഗർഭിണിയാക്കിയെന്ന് പ്രതികളിലൊരാൾ പറയുന്നുണ്ട്. പെൺകുട്ടിയും കുടുംബവും ഈ ദൃശ്യങ്ങൾ കാണുകയും ചെയ്തു. ഈ ആഘാതത്തിൽ നിന്നും ഇവർക്ക് ഇതുവരെ മോചിതരാവാൻ സാധിച്ചിട്ടില്ലെന്നാണ് പ്രദേശത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൂട്ടബലാത്സംഗം ലോകമാധ്യമങ്ങളിൽ വരെ വാർത്തയായതോടെ വൻ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. പ്രതികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ്യത്ത് പ്രക്ഷോഭങ്ങൾ അലയടിക്കുന്നത്. അതേ സമയം വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന പ്രതികളിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തുവെന്ന് പോലീസ് വക്താക്കൾ അറിയിച്ചു.
ഓഗസ്റ്റിൽ റിയോ ഒളിമ്പിക്സ് നടക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ തലസ്ഥാന നഗരിയിൽ ഉണ്ടകുന്നത്. ഇത് രാജ്യത്തെ സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ആശങ്കയുണർത്തുന്നതാണെന്ന് ബ്രസീലിലെ വനിത സംഘടനങ്ങൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: