ന്യൂദൽഹി: തമിഴ്നാട്ടിലെ അരുവാകുറിച്ചി, തഞ്ചാവൂർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. വോട്ടർമാർക്ക് വ്യാപകമായി പണവും സമ്മാനങ്ങളും വിതരണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.
പത്രിക സമർപ്പണമടക്കം വീണ്ടും നടത്തണമെന്ന് കമ്മീഷൻ അറിയിച്ചു. പുതുക്കിയ തീയതി പീന്നീട് അറിയിക്കും. ജൂൺ 13 ന് തിരഞ്ഞെടുപ്പ് നടത്തായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. മെയ് 16ന് തമിഴ്നാട്ടിൽ നടന്ന തെരഞ്ഞെടുപ്പിൽ പണവും സമ്മാനങ്ങളും വിതരണം ചെയ്തെന്ന ആരോപണത്തെ തുടർന്ന് അരുവാകുറിച്ചിയിലേയും തഞ്ചാവൂരിലേയും വോട്ടെടുപ്പ് മെയ് 23 ലേക്ക് മാറ്റി. പിന്നീട് 23ൽ നിന്ന് വീണ്ടും ജൂൺ 13ന് നടത്താനയിരുന്നു തീരുമാനം.
ഭാരതത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കി പത്രിക വീണ്ടും സമർപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: