ശ്രീനഗര്‍: ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ താരിഖ് പണ്ഡിറ്റ് സൈന്യത്തിനു മുന്നിൽ കീഴടങ്ങി.ശനിയാഴ്ച പുൽവാമ സൈനിക യൂണിറ്റിന് മുൻപാകെയാണ് ഇയാൾ കീഴടങ്ങിയത്.
ഹിസ്ബുൾ മുഖ്യ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയുടെ പ്രധാന സഹായികളിൽ ഒരാളാണ് ഇപ്പോൾ കീഴടങ്ങിയ താരിഖ്. ‘എ’ കാറ്റഗറി ഭീകരവാദികളിൽപ്പെടുന്ന താരിഖിനെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് മൂന്നു ലക്ഷം രൂപ പാരിതോഷികം അധികൃതർ പ്രഖ്യാപിച്ചിരുന്നു.
കശ്മീരില്‍ നിരവധി ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് താരീഖ്. കഴിഞ്ഞ ഏപ്രിലില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ താരിഖിന്റെ ബന്ധു നസീര്‍ കൊല്ലപ്പെട്ടിരുന്നു. നസീറിനൊപ്പമാണ് ഇയാൾ ഹിസ്ബുൽ മുജാഹിദീനിൽ അംഗമാവുന്നത്. നസീറിന്റെ മരണത്തോടെ കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച് സുരക്ഷാസേനയുമായി താരിഖ് ബന്ധപ്പെട്ടിരുന്നു.
ആറു മാസങ്ങള്‍ക്കു മുമ്പ് പുല്‍വാമ ജില്ലയില്‍ യുവാക്കളെ ഹിസ്ബുൽ മുജാഹിദീനില്‍ ചേര്‍ക്കാന്‍ ശ്രമം നടത്തിയതിന് പിന്നില്‍ ബുര്‍ഹാന്‍ വാണിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. താരിഖിനെ ചോദ്യം ചെയ്യുന്നത് വഴി ബുര്‍ഹാന്‍ വാണിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പൊലീസ് അധികൃതർ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: