മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുല്‍ക്കറെയും ഗായിക ലതാ മങ്കേഷ്കറെയും മോശമായി അനുകരിച്ച കോമേഡിയന്‍ തന്മയ് ഭട്ടിനെതിരെ വൻ പ്രതിഷേധം. ഭട്ടിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമ്മാണ്‍ സേന നേതാവ് അമേയ കോപ്കർ സൈബർ സെല്ലിലും ശിവാജി പാർക്ക് പോലീസ് സ്റ്റേഷനിലും പരാതി നൽകി.
‘സച്ചിന് ലത സിവില്‍ വാര്’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആള് ഇന്ത്യ ബക്ചോഡിന്റെ സഹ സ്ഥാപകനായ തന്മയ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയെ വിമര്‍ശിച്ച് നടന് അനുപം ഖേര്‍, റിതേഷ് ദേശ്മുഖ് തുടങ്ങി നിരവധി പ്രമുഖര്‍ രംഗത്തത്തെിയിരുന്നു. രാജ്യം ആദരിക്കുന്ന വ്യക്തികളെ അവഹേളിക്കുകയാണ് തന്മയ് ഭട്ടെന്ന് വിമര്‍ശമുയര്‍ന്നിരുന്നു.
തെന്‍ഡുല്‍ക്കറേയും ലതാ മങ്കേഷ്കറെയും പരിഹാസപൂര്‍വം അനുകരിച്ച് ഭട്ട് ഫേസ്ബുക്കിലിട്ട വിഡിയോ ഇന്‍ര്‍നെറ്റില്‍ നിന്നും പിന്‍വലിക്കണമെന്നാണ് എംഎന്‍എസ് ആവശ്യപ്പെട്ടു. പബ്ളിസിറ്റിക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. വിഡിയോ പിന്‍വലിച്ചില്ലെങ്കിൽ ഭട്ടിനെ റോഡിലിട്ട് കൈകാര്യം ചെയ്യുമെന്നും എംഎന്‍എസ് ഭീഷണിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: