ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിക്ക് ആരംഭംകുറിച്ചതു മുതല്‍ തന്നെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിവിധ മേഖലകളിലുള്ള കര്‍മപദ്ധതിക്കു തുടക്കമിട്ടു. പ്രവര്‍ത്തനമികവു വര്‍ധിപ്പിക്കാനുള്ള പദ്ധതികളും പരിശീലനങ്ങളും പരിശീലകര്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു കഴിഞ്ഞു. ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെയും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും കര്‍മശേഷി വര്‍ധിപ്പിക്കുക എന്നതാണ് പരിശീലനപരിപാടികള്‍ ലക്ഷ്യം വച്ചത്. വനിതാ, ശിശുക്ഷേമ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 2015 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയത്ത് ഇത്തരം ഒമ്പതു പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി പ്രകാരം പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനും അവര്‍ക്കു വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും ഉത്തരാഖണ്ഡിലെ പിതോറഗഢ് ജില്ലയില്‍ പല നടപടികളും കൈക്കൊണ്ടിട്ടുണ്ട്. ജില്ലാതല ദൗത്യസംഘവും താലൂക്കുതല ദൗത്യസംഘവും രൂപീകരിച്ചിട്ടുണ്ട്. ഈ സമിതികളുടെ യോഗങ്ങള്‍ യഥാസമയം ചേരുകയും ശിശുലിംഗ അനുപാതം മാറ്റിയെടുക്കാനുള്ള ശരിയായ പദ്ധതിക്കു രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിലേക്ക് ഈ സന്ദേശമെത്തിക്കുന്നതിനായി വ്യാപകമായ ബോധവല്‍ക്കരണ പദ്ധതികള്‍ക്കും രൂപം നല്കി. സ്കൂള്‍ വിദ്യാര്‍ഥികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ റാലികളും മറ്റും സംഘടിപ്പിക്കുകയും ചെയ്തു.
ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിക്കു പ്രചരണം നല്‍കുന്നതിനായി പിത്തോര്‍ഗഢില്‍ തെരുവുനാടകങ്ങളും സംഘടിപ്പിച്ചിരുന്നു. ഗ്രാമക്കവലകളില്‍ മാത്രമല്ല, അങ്ങാടിക്കവലകളിലും ഇവ അവതരിപ്പിച്ചു. ദൃശ്യാവിഷ്കാരങ്ങള്‍ അവതരിപ്പിച്ചതോടെ ലിംഗനിര്‍ണയം നടത്തി ഭ്രൂണഹത്യ നടത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ചു ജനങ്ങള്‍ ബോധവാന്മാരായിത്തുടങ്ങിയിട്ടുണ്ട്. പെണ്‍കുഞ്ഞുങ്ങള്‍ ജനനം മുതല്‍ ജീവിതത്തിലാകമാനം നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാന്‍ ഇത്തരം നാടകങ്ങളിലൂടെ സാധിച്ചു. ഒപ്പുശേഖരണത്തിലൂടെയും പ്രതിജ്ഞ ചൊല്ലലിലൂടെയും ബിബിബിപിയുടെ സന്ദേശം ബിരുദാനന്ദര കോളജ് വിദ്യാര്‍ഥികളിലും സേനാംഗങ്ങളിലും എത്തിപ്പെട്ടു.
വിദ്യാഭ്യാസം നേടുന്നതിനു പെണ്‍കുട്ടികളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി പഞ്ചാബിലെ മാന്‍സ വില്ലേജില്‍ പ്രത്യേക പദ്ധതി നടപ്പാക്കി. ‘ഉഡാന്‍- സപ്നേയ ദി ദുനിയ ദേ റുബാരു’ (ഉഡാന്‍- ഒരു ദിവസത്തേക്കു നിങ്ങള്‍ സ്വപ്നതുല്യമായ ജീവിതം നയിക്കുക) പദ്ധതിയിലൂടെ മാന്‍സ ജില്ലാ ഭരണകൂടം ആറു മുതല്‍ 12 വരെ ക്ലാസുകളിലെ പെണ്കുട്ടികളില്നിന്നു നിര്‍ദേശങ്ങള്‍ ക്ഷണിക്കുകയാണ്. തങ്ങള്‍ ഭാവിയില്‍ ആരായിത്തീരണമെന്നാണോ ആഗ്രഹിക്കുന്നത്, അത് ഡോക്ടറോ പോലീസ് ഉദ്യോഗസ്ഥനോ എന്‍ജിനീയറോ ഐഎഎസ് ഉദ്യോഗസ്ഥനോ പിപിഎസ് ഉദ്യോഗസ്ഥനോ ആരുമാകട്ടെ, അവരോടൊപ്പം ഒരു ദിവസം കഴിയാന്‍ പെണ്‍കുട്ടികള്‍ക്ക് ഈ പദ്ധതിയിലൂടെ അവസരം ലഭിക്കും.
പദ്ധതിക്കു നല്ല പ്രതികരണമാണു ലഭിക്കുന്നതെന്നു മാത്രമല്ല, 70 കുട്ടികള്‍ക്കു തങ്ങള്‍ ഇഷ്ടപ്പെടുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്കൊപ്പം ഒരു ദിവസം കഴിയാനും അവരുടെ പ്രവര്‍ത്തനരീതിയും തൊഴില്‍സാഹചര്യവും മനസ്സിലാക്കാനും അവസരം ലഭിച്ചു. ജീവിതത്തില്‍ തെരഞ്ഞെടുക്കേണ്ട തൊഴില്‍മേഖലയെക്കുറിച്ചു വ്യക്തമായ ചിത്രം രൂപപ്പടുത്തുന്നതിനു പെണ്‍കുട്ടികള്‍ക്ക് ഉഡാന്‍ സഹായകമാകും.
ബേഠാ, ബേഠി ഏക് സമാന് (ആണ്മക്കളും പെണ്മക്കളും ഒരുപോലെ) എന്നതായിരിക്കണം നമ്മുടെ മന്ത്രം. പെണ്‍കുട്ടികള്‍ ജനിക്കുന്നതു നമുക്ക് ആഘോഷിക്കാം. നമുക്ക് ആണ്‍മക്കളെക്കുറിച്ചെന്നതുപോലെ പെണ്മക്കളെക്കുറിച്ചും അഭിമാനമുണ്ടായിരിക്കണം. പെണ്‍കുട്ടി പിറന്നാല്‍ ആഹ്ളാദസൂചകമായി അഞ്ചു ചെടികള്‍ നടണം. ഇതാണ് പ്രധാനമന്ത്രി നമ്മളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടിയെ സമൂഹം വീക്ഷിക്കുന്ന രീതി മാറ്റിയെടുക്കാനാണ് എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ‘മകളുമായി സെല്‍ഫി’ പദ്ധതിക്കു തുടക്കമിട്ട ഹരിയാന ബിബിപ്പൂരിലെ സര്‍പ്പാഞ്ചിനെ പ്രധാനമന്ത്രി മോദി മന് കീ ബാത്തില്‍ പ്രശംസിച്ചിരുന്നു. പെണ്മക്കളോടൊപ്പമുള്ള സെല്‍ഫി പങ്കുവെക്കാന്‍ പ്രധാനമന്ത്രി ആഹ്വാനംചെയ്യുകയും അതു പെട്ടെന്നുതന്നെ ആഗോള ഹിറ്റായിത്തീരുകയും ചെയ്തു. ഭാരതത്തിനകത്തും പുറത്തുമുള്ള ജനങ്ങള്‍ പെണ്‍മക്കളുമൊത്തുള്ള സെല്‍ഫി പങ്കുവെക്കുകയും അതവരുടെ അഭിമാനത്തിന്റെ നിമിഷങ്ങളായിത്തീരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: