ന്യൂദൽഹി: ഡോക്ടറായ ഭർത്താവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം മദ്യപാനികളായ യുവാക്കൾ ഭാര്യയെ ഹോട്ടലിലെ വാഷ്റൂമിൽ പീഡനത്തിനിരയാക്കി. ദൽഹിയിലെ പോഷ് രാജൗരി പ്രദേശത്താണ് ക്രൂരമായ സംഭവം നടന്നത്.
നഗരത്തിലെ ഹോട്ടലിൽ ഞായറാഴ്ച രാത്രി ഭക്ഷണത്തിനു എത്തിയതായിരുന്നു ദൽഹിയിലെ പ്രശസ്തമായ ഗംഗാരാം ആശുപത്രിയിലെ ഡോക്ടറും കുടുംബവും. ആഹാരത്തിനു ശേഷം കൈ കഴുകാനായി ഇവർ വാഷ് റൂമിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും വാതിൽ അകത്ത് നിന്ന് പൂട്ടിയതിനാൽ കയറാൻ സാധിച്ചില്ല. തുടർന്ന് വാതിലിൽ നിരവധി തവണ മുട്ടിയ ശേഷമാണ് അകത്തുണ്ടായിരുന്ന മൂന്ന് യുവാക്കൾ വാതിൽ തുറന്നത്.
തുടർന്ന് വാഷ്റൂമിനുള്ളിൽ പ്രവേശിച്ച ഡോക്ടറുടെ മകനും ഭാര്യയ്ക്കും നേരെ മദ്യപിച്ചിരുന്ന യുവാക്കൾ അശ്ലീല ആഗ്യങ്ങൾ കാണിച്ചു. ഇത് ചോദ്യം ചെയ്ത ഡോക്ടറെ മർദ്ധിച്ച് അവശനാക്കുകയായിരുന്നു. ഇതിനിടയിൽ പ്രതികൾ വാതിൽ അകത്ത് നിന്നും പൂട്ടുകയും ഡോക്ടറുടെയും മകന്റെയും കൺമുന്നിലിട്ട് ഭാര്യയെ പീഡിപ്പിക്കുകയായിരുന്നു.
ആക്രമണത്തിനു ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. പിന്നീട് കരച്ചിൽ കേട്ട് ഓടിയെത്തിയവർ ഡോകട്റെയും കുടുംബത്തെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അക്രമികളെ ഉടൻ പിടികൂടുമെന്ന് പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: