ഇസ്താംബുൾ: സിറിയയിൽ ഐസിസ് ഭീകരർക്ക് അടിപതറുന്നു. കഴിഞ്ഞ ദിവസം ആലപ്പോയിൽ തുർക്കി സൈന്യം നടത്തിയ സൈനിക ഓപ്പറേഷനിൽ 14 ഭീകരരെ വധിച്ചു.
നാറ്റോ സേനയിൽ അംഗമായ തുർക്കി അമേരിക്കൻ സൈന്യവുമായി യോജിച്ചാണ് സിറിയയിലും ഇറാഖിലും ഐസിസിനെതിരെ പോരാടുന്നത്. കഴിഞ്ഞയാഴ്ച ഇറാഖിൽ ഐസിസിനെ പരാജയപ്പെടുത്തി സൈന്യം രണ്ട് തന്ത്ര പ്രധാന നഗരങ്ങൾ പിടിച്ചെടുത്തിരുന്നു.
ഐസിസ് കൈയ്യടക്കി വച്ചിരുന്ന പടിഞ്ഞാറാൻ ബാഗ്ദാദിനു സമീപമുള്ള ഫലൂജ, അൽകർമ്മ നഗരങ്ങളാണ് സൈന്യം വീണ്ടെടുത്തത്. ഐസിസ് ഭീകരരുടെ കൊടും ക്രൂരതകൾ കൊണ്ട് നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
ഇതിനു പുറമെ ഇറാഖിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് അഭയാർത്ഥികളായി സമീപ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: