ഭൂമിയില്‍ എല്ലാം നമുക്കു വായ്പകിട്ടിയതാണ്.ഒന്നും സ്വകാര്യസ്വത്തല്ല.തലമുറകള്‍ കൈമാറി വന്നത്.ഒരുപോറലുപോലും ഏല്‍പ്പിക്കാതെ അടുത്ത തലമുറക്കുകൂടി കൈമാറേണ്ടത്.എന്നിട്ടും എല്ലാം വെടക്കാക്കി തനിക്കാക്കി ആര്‍ക്കും വേണ്ടാത്തതാക്കുകയാണ് നാം.
പറഞ്ഞുവരുന്നതു പരിസ്ഥിതിയെക്കുറിച്ചാണ്.ഇന്ന് പരിസ്ഥിതി ദിനം.പേര്‍ത്തും പേര്‍ത്തും ബോധവല്‍ക്കരണം നടത്തിയിട്ടും പരിസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നു.കാടും മലയും പുഴയും കടലും വായുവും വെള്ളവും എല്ലാം.ജീവനുള്ളവയ്ക്കൊന്നും ജീവിക്കാന്‍ പറ്റാത്ത അവസ്ഥ.കൊടുംവേനല്‍ മലയാളി അനുഭവിച്ചു.മഴക്കാലത്തും മഴ പരിഭവിച്ചു നില്ക്കുന്നു.എല്ലാം മനുഷ്യന് അവനവനോടു കാട്ടിയ സ്വാര്‍ഥത.പരിസ്ഥിതിനാശം സ്വന്തം മനസില്‍നിന്നും ആദ്യം തുടങ്ങുന്നു. അന്യന് ശത്രുവാണെന്നുതോന്നുമ്പോഴാണ് പരിസ്ഥിതിയെക്കുറിച്ചുള്ള മാനസിക ദാരിദ്ര്യത്തിന്റെ ആരംഭം.
പ്രകൃതി നാശത്തിലൂടെയാണ് നമ്മുടെ വികസനവും പുരോഗതിയും നടക്കുന്നത്.നശിപ്പിച്ച്് പുനര്‍ജനിപ്പിക്കുക.ആരോഗ്യത്തിനു ഹാനികരം എന്നുള്ള നിയമപരമായ മുന്നറിയിപ്പു വായിച്ചുകൊണ്ട് പുകവലിക്കുന്ന നമുക്ക് എന്നാണ് വെളിവുണ്ടാകുക. പലതരം ജീവജാതികള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. മൃഗങ്ങള്‍, പക്ഷികള്‍,മറ്റു പലതരം ജീവികള്‍, സസ്യലതാതികള്‍, കടല്‍ വറ്റുന്നു , പുഴ വറ്റുന്നു, മലകള്‍ ഇടിയുന്നു, കാടു നശിക്കുന്നു, ഇതെല്ലാം ഇല്ലാതായിട്ട് മനുഷ്യന് എങ്ങനെ ജീവിക്കും. നമ്മള് കുഞ്ഞുങ്ങളെ സംരക്ഷിക്കുംപോലെ, സ്വയം സംരക്ഷിക്കുംപോലെ നമ്മുടെ ചുറ്റുപാടുകളും സംരക്ഷിക്കപ്പെടണം.
പഴയ മനുഷ്യന് ആരും ബോധവല്ക്കരിക്കാതെയാണ് പ്രകൃതിയെ സ്വയം അറിഞ്ഞത്.അതു അവനവനെത്തന്നെ അറിയുകയായിരുന്നു.അങ്ങനെ അവന് പുതിയ മനുഷ്യനായി.എല്ലാം അറിയുന്ന പുതിയ മനുഷ്യന് പ്രകൃതിയെ നശിപ്പിച്ച് പഴയ മനുഷ്യനേയും തോല്‍പ്പിച്ച് പ്രാകൃതനായി.അവനവന് സ്വയം നവീകരികാന്‍ തയ്യാറാകുമ്പോഴാണ് വനില്‍ ബോധവല്‍ക്കരണത്തിനുള്ള മനസ് പാകമാകൂ.പരിസ്ഥിതി ദിനം പുതിയ ഭൂനന്മയ്ക്കും അതുവഴി മനുഷ്യനന്മയ്ക്കും അതുവഴി നല്ലതു വരും തലമുറയ്ക്കു കൈമാറാനും കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: