നോര്‍ത്ത് ടെക്സാസ്: കുസൃതി കാണിച്ച കുട്ടികളെ രണ്ടാനമ്മ ക്രൂരമായി ശിക്ഷിച്ചു. അമേരിക്കയിലെ നോര്‍ത്ത് ടെക്സാസിലാണ് സംഭവം. പന്ത്രണ്ടും ഏഴും വയസുള്ള കുട്ടികളുടെ നാവ് പൊള്ളിക്കുകയും സ്വകാര്യ ഭാഗങ്ങള്‍ ബെല്‍റ്റുപയോഗിച്ച് അടിയ്ക്കുകയുമാണ് യുവതി ചെയ്തത്. സംഭവത്തില്‍ 24 കാരിയായ സാറ അന്നെ വൂഡി ഭർത്താവ് ജൊനാഥൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആദ്യ ഭാര്യയില്‍ ജൊനാഥന് അഞ്ച് കുട്ടികളാണ് ഉള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് ആദ്യ ഭാര്യയെ ഉപേക്ഷിച്ച ശേഷം ജൊനാഥന് സാറയെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യമൊക്കെ കുട്ടികളോട് വളരെ സ്നേഹത്തോടെയാണ് സാറ പെരുമാറിയത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതലാണ് കുട്ടികളോടുള്ള പീഡനം തുടങ്ങിയതെന്ന് പോലീസ് പറയുന്നു.
കുസൃതി കാണിച്ച കുട്ടികളെ മര്‍ദ്ദിച്ച ശേഷം ടോയ്ലറ്റ് വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ചു. കുട്ടികള്‍ ചെയ്യാതെ വന്നതോടെയാണ് അവരുടെ നാവ് ലൈറ്റര്‍ ഉപയോഗിച്ചത് പൊള്ളിച്ചത്. ഇതിന് ശേഷം ബെല്‍റ്റ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളില്‍ അടിയ്ക്കുകയും ചെയ്തു.
കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് സംഭവം പൊലീസിനെ വിളിച്ചറിച്ചത്. തുടര്‍ന്ന് പൊലീസെത്തി സാറയേയും ജൊനാഥനേയും അറസ്ററ് ചെയ്യുകയായിരുന്നു. കുട്ടികളെ ജൊനാഥന്റെ ബന്ധുക്കളെ ഏല്‍പ്പിക്കുകയും ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തടയാനുള്ള നിയമപ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ സാറയ്ക്ക് ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ഇരുപത് കോടിയോളം രൂപ പിഴയടയ്ക്കാനും വിധിച്ചിട്ടുണ്ട്.
മൂന്നു കോടിയിലധികം രൂപ പിഴയടയ്ക്കാനും ജൊനാഥനോട് കോടതി ആവശ്യപ്പെട്ടു. കുട്ടികളെ സാറ പീഡിപ്പിക്കുന്നത് കണ്ടിട്ടും എതിര്ക്കാതിരുന്നതിനാണ് ജെനാഥനെതിരെ പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: