ന്യൂദല്‍ഹി: പതിനഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ള 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 9 സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമ്പോള്‍ കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് അടക്കം 6 സംസ്ഥാനങ്ങളില്‍ മത്സരം ശക്തമാണ്. അതാതു സംസ്ഥാന നിയമസഭകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഉത്തര്‍പ്രദേശിലാണ് കനത്ത മത്സരം നടക്കുന്നത്. 11 ഒഴിവുകളിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ്. സമാജ് വാദി പാര്‍ട്ടി 7, ബിഎസ്പി 1, ബിജെപി-1, കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പ്രീതി മഹാപാത്രയെ രംഗത്തിറക്കി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ രാജ്യസഭാ പ്രവേശനത്തെ എതിര്‍ക്കുകയാണ് ബിജെപി. ബിഎസ്പിയുടേയും ആര്‍എല്‍ഡിയുടേയും സഹായം പ്രതീക്ഷിച്ച കോണ്‍ഗ്രസിന് ഇതുവരെ ഉറപ്പൊന്നും ലഭിച്ചിട്ടില്ല.
മധ്യപ്രദേശില്‍ രണ്ടു സീറ്റുകളില്‍ ബിജെപി വിജയം ഉറപ്പിച്ചു. മൂന്നാമത്തെ സീറ്റില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടക്കും. ഝാര്‍ഖണ്ഢില്‍ രണ്ടു സീറ്റില്‍ ഒന്നില്‍ ബിജെപി വിജയിച്ചു കഴിഞ്ഞു. രണ്ടാമത്തെ സീറ്റില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ്-ജെഎംഎം സ്ഥാനാര്‍ത്ഥിക്ക് 6 വോട്ടിന്റെ കുറവുണ്ട്. ഇവിടെ ബിജെപി മഹേഷ് പൊഡാറിനെ മത്സരിപ്പിക്കുന്നുണ്ട്. ഹരിയാനയില്‍ രണ്ടു സീറ്റും ബിജെപിക്കു തന്നെയാണ് വിജയം ഉറപ്പാക്കിയത്. വോട്ടിന് അഴിമതി നടന്ന കര്‍ണ്ണാടകയില്‍ ജെഡിയുവിന് നിര്‍ണ്ണായകമാണ് കാര്യങ്ങള്‍.
കേന്ദ്രറെയില്‍മന്ത്രി സുരേഷ് പ്രഭു, ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍, കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എന്നിവരടക്കം 31സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പായി. എതിര്സ്ഥാനാര്ത്ഥികളില്ലെന്ന് വ്യക്തമായതോടെയാണ് മുപ്പത്തിയൊന്ന് പേരുടെ വിജയം പാര്‍ട്ടികള്‍ ഉറപ്പിച്ചത്. രണ്ടാമൂഴത്തിനിറങ്ങിയ 6 കേന്ദ്രമന്ത്രിമാരും വിജയം ഉറപ്പിച്ചു.
ഝാര്‍ഖണ്ഡില്‍ കേന്ദ്രപാര്‍ലമെന്ററികാര്യസഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി വിജയമുറപ്പിച്ചപ്പോള്‍ ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയും മുതിര്‍ന്ന അഭിഭാഷകന് രാംജത് മലാനിയും ആര്‍ജെഡി ടിക്കറ്റില്‍ ബീഹാറില്‍ നിന്നും വിജയമുറപ്പിച്ചു. ശാസ്ത്രസാങ്കേതിക സഹമന്ത്രി സത്യനാരായണ ചൗധരി ആന്ധ്രയില്‍ നിന്നും വിജയ് സായ് റെഡ്ഡി തെലങ്കാനയില്‍ നിന്നും സഭയിലെത്തും. മുന്‍കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍, കോണ്‍ഗ്രസ് നേതാവ് അംബികാ സോണി, ശിവസേനയുടെ സഞ്ജയ് റാവത്ത് എന്നിവരും രാജ്യസഭാ ബെര്‍ത്ത് ഉറപ്പിച്ചു. ജെഡിയു നേതാവ് ശരത് യാദവ്, ബിജെപിയുടെ ഗോപാല്‍ നാരായണ്‍ സിങ് എന്നിവരും വിജയിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗബലം കൂടുതല്‍ ശക്തമാകും. കോണ്‍ഗ്രസിന് അംഗങ്ങളുടെ എണ്ണത്തില്‍ കുറവുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: