2012 ജൂലൈയില്‍ വൈദ്യുതിയില്ലാതെ 62 കോടി ജനങ്ങളെ ഇരുട്ടിലാഴ്ത്തിയ സംഭവം മറക്കാവുന്ന ഒന്നല്ല. കല്‍ക്കരി, ഗ്യാസ് തുടങ്ങിയ ഇന്ധനങ്ങളില്ലാത്തതിനാല് 24,000 മെഗാവാട്ട് വൈദ്യുതി ഉല്പാദനശേഷി ഉപയോഗിക്കാന്‍ സാധിക്കാതെ പോയതിനാലാണ് അത്തരമൊരു ഇരുട്ട് രാജ്യത്തില്‍ പരന്നത്. ആ ഇരുട്ട് ഇനി ഒരിക്കലും ഭാരതത്തില്‍ ഉണ്ടാകരുതെന്ന ദൃഢ പ്രതിജ്ഞയോടെ പ്രവര്‍ത്തിച്ച നരേന്ദ്രമോദി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് ഊര്‍ജ്ജമേഖലയില്‍ നമുക്ക് സമ്മാനിച്ചത്.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ രാജ്യത്തെ കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന ഊര്ജോല്പാദനകേന്ദ്രങ്ങളില് മൂന്നില്‍രണ്ടിലും (സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കുപ്രകാരം, 100 കല്‍ക്കരി പ്ലാന്റുകളില്‍ 66 എണ്ണത്തില്‍) ഏഴു ദിവസത്തില്‍ താഴെ സമയത്തേക്ക് ആവശ്യമായ കല്‍ക്കരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്തരമൊരു ഭീതിദമായ സാഹചര്യം മറികടന്ന്, ഇപ്പോള്‍ രാജ്യത്തൊരു പവര്‍ പ്ലാന്റിലും കല്ക്കരിക്ഷാമമില്ലാത്ത സ്ഥിതിയിലെത്തി.
രാജ്യം സ്വതന്ത്രമായി ഏഴു ദശാബ്ദം പിന്നിട്ടിട്ടും 18,000 ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ എല്ലാ ഗ്രാമങ്ങളിലും വെളിച്ചമെത്തിക്കുക എന്ന ദൗത്യം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആയിരം ദിവസത്തിനകം എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുമെന്നു പ്രധാനമന്ത്രി മോദി സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. അങ്ങേയറ്റം സുതാര്യമായ രീതിയില്‍ അതിവേഗം ഗ്രാമ വൈദ്യുതീകരണം നടന്നുവരികയാണ്.
എല്ലാവര്ക്കും വൈദ്യുതിയെത്തിക്കാന്‍ തീവ്രശ്രമം നടത്തുമ്പോഴും മാലിന്യം പുറംതള്ളാത്ത ഊര്ജത്തിനാണു സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. 100 ജിഗാവാട്സ് സൗരോര്‍ജമുള്‍പ്പെടെ, പുനരുല്പാദിപ്പിക്കാവുന്ന സ്രോതസ്സുകളില്‍നിന്ന് 175 ജിഗാവാട്സ് ഊര്‍ജം കണ്ടെത്തുകയാണു ലക്ഷ്യം.
എല്ലാവര്ക്കും വൈദ്യുതി എത്തിക്കുക എന്ന സമഗ്രപദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഒക്ടോബറില്‍ വൈദ്യുതോല്പാദനം 9 ശതമാനം ഉയര്‍ന്നു. കോള്‍ ഇന്ത്യയിലെ ഉല്പാദനമാകട്ടെ, 2014-15ല്‍ മുമ്പത്തെ നാലു വര്‍ഷം ആകെയുണ്ടായ വളര്‍ച്ചയെക്കാള്‍ കൂടി. ഇതേത്തുടര്‍ന്നു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നവംബറില്‍ ഇറക്കുമതി 49 ശതമാനം കുറഞ്ഞു. കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്ന ഊര്ജോല്പാദനകേന്ദ്രങ്ങളില്നിന്നുള്ള ഉല്പാദനം 2014-15ല്‍ 12.12 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം വൈദ്യുതോല്പാദനശേഷിയില് 22,566 മെഗാവാട്ടിന്റെ വര്‍ധനയുണ്ടാക്കാന്‍ സാധിച്ചു. ഇതാകട്ടെ, ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതലാണ്. ഉപയോഗം കൂടുന്ന സമയങ്ങളിലെ വൈദ്യുതി ലഭ്യതക്കുറവ് 3.2 ശതമാനമായി താഴ്ത്താനും സാധിച്ചു. 2008-09ല്‍ ഇത് 11.9 ശതമാനമായിരുന്നു എന്നോര്‍ക്കണം. 2008-09ല്‍ 11.1 ശതമാനമായിരുന്ന വൈദ്യുതിക്കമ്മി 2.3 ശതമാനമായി താഴ്ത്താനുമായി.
സതേണ്‍ ഗ്രിഡ് ഏകീകരിക്കുകവഴി ‘വണ്‍ നേഷന്‍, വണ്‍ ഗ്രിഡ്, വണ്‍ ഫ്രീക്വന്‍സി’ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. 2013-14ല്‍ കൈമാറ്റശേഷി 3,450 മെഗാവാട്ടിന്റേതായിരുന്നെങ്കില് ഈ മാസം അത് 71 ശതമാനം ഉയര്‍ന്ന് 5,900 മെഗാവാട്ടായി വര്‍ധിച്ചു. ഊര്‍ജമേഖലയിലെ പഴയതും പുതിയതുമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഉജ്വല്‍ ഡിസ്കോം അഷ്വറന്‍സ് യോജന(ഉദയ്)യ്ക്കു തുടക്കമിട്ടു. മുഖ്യമന്ത്രിമാര്‍, ചീഫ് സെക്രട്ടറിമാര്‍, ബാങ്ക് പ്രതിനിധികള്‍, നിയന്ത്രണ ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവരുമായി വിശദമായി ചര്‍ച്ച നടത്തിയശേഷമാണ് താഴേത്തട്ടുമുതല്‍ പ്രവര്‍ത്തിക്കുന്ന ഉദയ് പദ്ധതിക്കു രൂപംനല്കിയത്.
എല്‍ഇഡി. ബള്‍ബുകളുടെ വില 75 ശതമാനത്തോളം കുറയാനിടയാക്കുകയും ഒരു വര്‍ഷത്തില്‍ താഴെ സമയംകൊണ്ട് നാലു കോടി ബള്‍ബുകള്‍ വിതരണം ചെയ്യുകയും ചെയ്തതോടെ ഊര്‍ജക്ഷമത വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ഫലം കണ്ടു. വീടുകളിലെ വെളിച്ചത്തിനും തെരുവുവിളക്കുകള്‍ തെളിയിക്കുന്നതിനും എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നതിലൂടെ വൈദ്യുതോപയോഗം ഏറ്റവും കൂടുതലുള്ള മണിക്കൂറുകളില്‍ 22 ജിഗാവാട്സ് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും. പ്രതിവര്‍ഷം 11,400 കോടി യൂണിറ്റ് വൈദ്യുതി ലാഭിക്കാനും പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 8.5 കോടി ടണ്‍ കുറയ്ക്കാനും ഇതു സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: