പെരുമ്പാവൂർ: ജിഷ വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് അന്യസംസ്ഥാന തൊഴിലാളികളെ ദേഹ പരിശോധനക്ക് വിധേയരാക്കി. ജിഷയെ കൊല്ലുന്നതിനിടെ ബലപ്രയോഗം നടന്നുവെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
കൊലപാതകിയുടെ ശരീരത്തിൽ ബലപ്രയോഗത്തിനിടെ മുറിവേറ്റിരിക്കാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ജിഷയുടെ വീടിന് സമീപപ്രദേശങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളെയാണ് പോലീസ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
ജിഷയുടെ നഖങ്ങളിൽ നിന്ന് കൊലയാളിയുടെ ചർമ്മകോശങ്ങൾ ലഭിച്ചിരുന്നു. ദേഹപരിശോധനയിൽ ഇതിന്റെ പരിക്കുകളുടെ അടയാളങ്ങൾ കണ്ടെത്തുവാൻ സാധിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക: