തലശേരി: തലശേരിയിൽ ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ച സംഭവത്തിൽ അസ്വഭാവികതയെന്ന് ഫോറെൻസിക് റിപ്പോർട്ട്. ഐഡി ബിഐ തലശ്ശേരി ശാഖയിലെ ജീവനക്കാരിയായ വിൽന വിനോദാണ്(31) സെക്യൂരിറ്റി ജീവനക്കാരൻറെ വെടിയേറ്റ് മരിച്ചത്.
വെടിവെപ്പ് നടന്ന ബാങ്കില്‍ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിലാണ് സംഭവത്തിൽ ദൂരൂഹതയുള്ളതായി കണ്ടെത്തിയത്. പൊലീസ് സർജൻ ഡോ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയിരുന്നത്. വില്‍നയുടെ തല ചിതറിയതില്‍ അസ്വാഭാവികതയുള്ളതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിൽ ദൂരൂഹതയുണ്ടെന്നാണ് ഫോറൻസിക്ക് സംഘം കണ്ടെത്തിയത്.
ഒരു മീറ്ററിന് അപ്പുറം നിന്നാണ് വെടി ഉയർന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന് ഉപയോഗിച്ച ഡബ്ള്‍ ബാരല്‍ ട്വല്‍വ് ബോര് തോക്കില്‍ നിന്ന് ഈ അകലത്തില്‍ നിന്ന് വെടിയുതിര്‍ത്താൽ തലച്ചോർ പുറത്തേക്ക് ചിതറില്ലെന്നാണ് പൊലീസ് സർജന്റെ നിഗമനം. ഇതിൽ അസ്വാഭിവികതയുണ്ടെന്നാണ് ഫോറൻസിക് ലാബിന്റെ കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: