ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ എ.കെ.ആന്റണി സുപ്രീം കോടതിയെ വെല്ലു വിളിക്കുകയാണ്. 2015ഒക്ടോബർ മാസത്തിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് പൊതു സിവിൽ കോഡ് നടപ്പാക്കുന്നതിന് നിയമം നിർമ്മിക്കുന്നതിനെപ്പറ്റി അഭിപ്രായം അറിയിക്കണമെന്ന് നിർദ്ദേശം നൽകി. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയമക്കമ്മീഷനോട് റിപ്പോർട്ട് തയ്യാറാക്കാൻ പറഞ്ഞു. 1985ലെ ഷബാനോ കേസ് മുതൽ സുപ്രീം കോടതി ഏകീകൃത വ്യക്തിനിയമo നടപ്പിലാക്കണമെന്ന് അഭിപ്രായെപ്പടുന്നതാണ്.
1995 ൽ സരള മുദഗൽ കേസിലും 2003 ൽ ജോൺ വള്ളമറ്റം കേസിലും സുപ്രിoകോടതി എകസിവിൽ കോഡ് നടപ്പാക്കണമെന്ന് അഭിപ്രയപ്പെട്ടതാണ്. 2015 ഒക്ടോബറിൽ ഒരു പൊതുതാൽപര്യ ഹർജിയിൽ ക്രിസ്ത്യാനികൾക്ക് വിവാഹമോചനം കിട്ടണമെങ്കിൽ രണ്ട് വർഷം വേർപെട്ട് ജീവിക്കണം മറ്റ് മതക്കാർക്ക് (മുസ്ലീം ഒഴിച്ച് ) ഒരു വർഷം മതി. ക്രിസ്ത്യാനികള്‍ക്കും ഒരു വർഷമാക്കണം എന്ന അപേക്ഷ വന്നപ്പോഴാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് കോമൺസിവിൽ കോഡ് നടപ്പാക്കുന്നതിനെപ്പറ്റി അഭിപ്രായം പറയാൻ ആവശ്യപ്പെട്ടത്.
അനുച്ഛേദം 37 അനുസരിച്ച് മാർഗ്ഗ നിർദേശക തത്വങ്ങൾ നടപ്പാക്കാൻ ഒരു കോടതിക്കും അധികാരമില്ല. സർക്കാർ നിയമം നിർമ്മിച്ച് നടപ്പാക്കണം’ അതുകൊണ്ടാണ് സുപ്രിം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചത്. മാർഗനിർദ്ദേശക തത്വത്തിലെ അനുച്ഛേദം 44 ആണ് പൊതു സിവിൽ കോഡ് നടപ്പാക്കണം എന്ന് ഭരണഘടനയിൽ പറയുന്നത്. പൊതു സമവായത്തിന്റെ അടിസ്ഥാനത്തിൻ മാത്രമേ കോമൺസിവിൽ കോഡ് നടപ്പിക്കിലാക്കു എന്ന് 2014 ഡിസംമ്പർ മാസത്തിൽ നിയമന്ത്രി പാർലമെന്റിൽ പറഞ്ഞതാണ്. എല്ലാ മത വിശ്വാസികളുമായി ചർച്ച നടത്തി സമവായം ഉണ്ടാക്കണം അതിന്റെ അദ്യപടിയാണ് ലോകമ്മീഷനോട് റിപ്പോർ നൽകാൻ ആവശ്യപ്പെട്ടത്.
യുപിഎ ഭരണകാലത്ത് 2008ൽ ലോക്കമ്മീഷൻ കോമൺ സിവിൽകോഡ് നടപ്പാക്കണം എന്നു പറഞ്ഞ് റിപ്പോർട്ട് നൽകിയിരുന്നു. ഈ കാര്യം ലോക്കമ്മീഷൻ ചെയർമാനായിരുന്ന എ.ആര് ലക്ഷ്മൺ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. എന്തുകൊണ്ട് ആന്റണി 2008 ൽ ലോക്കമ്മീഷൻ റിപ്പോർട്ട് വർഗ്ഗീയ ധൃവീകരണത്തിന് വേണ്ടിയാണ് എന്ന് പറഞ്ഞില്ല. ഗോവയിൽ കോമൺസിവിൽ കോഡ് നിലവിലുണ്ട് അവിടെ പാടില്ല എന്ന് കോൺഗ്രസ് പറയുന്നില്ല?
1870 മുതൽ ഗോവയിൽ പൊതു സിവിൽകോഡ് നിലനിൽക്കുന്നു. പോർച്ചുഗീസുകാര്‍ ഗോവ വിട്ടു പോയിക്കഴിഞ്ഞ് 1966 ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ പാർലമെന്റ് ഗോവയിൽ കോമൺസിവിൻക്കോഡ് നിലനിർത്താൻ നിയമനിർമ്മാണം നടത്തി. പൊതു വ്യക്തിനിയമം വന്നാൽ അനുച്ഛേദം 25 അനുസരിച്ചുള്ള മതസ്വാതന്ത്ര്യം നഷ്ടപ്പെടും എന്ന് പറയുന്നവർക്ക് ഗോവയുടെ ഉദാഹരണം നോക്കാവുന്നതാണ്.
2016 എപ്രിലിൽ ഷയാരു ബാനോ എന്ന സ്ത്രി മുത്തലാക്ക് നിർത്തലാക്കണമെന്ന് അപേക്ഷിച്ച് സുപ്രീം കോടതിയെ സമീപിച്ചപ്പോഴും കോടതി അറ്റോർണി ജനറലിനോട് അഭിപ്രയം ആരാഞ്ഞു. സുപ്രീംകോടതി പറഞ്ഞാലും ഈ കാര്യത്തിൽ സർക്കാർ ഒന്നും ചെയ്യരുത് എന്നാണ് ആന്റണി പറയുന്നത്.
വിവാഹം, വിവാഹമോചനം, ദത്ത്, ജീവനാംശം എന്നിവയുടെ കാര്യത്തിലാണ് പൊതു നിയമം വേണം എന്ന് സുപ്രീം കോടതി നിർദ്ദേശിക്കുന്നത്. മറ്റ് ആചാരങ്ങൾക്ക് ഇത് ബാധകമല്ല. അപ്പോൾ ആന്റണിയുടെ ലക്ഷ്യം മനസ്സിലായില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: