ദൈവത്തിന്റെ സ്വന്തം നാട് എന്ന പ്രതിച്ഛായയ്ക്ക് മങ്ങലേറ്റു കഴിഞ്ഞു. തീവ്രവാദത്തിന്റെ നീരാളിക്കൈകള്‍ കേരളത്തിലും പിടിമുറുക്കി കഴിഞ്ഞുവെന്നതിന്റെ സാക്ഷ്യപത്രമാണ് കാസര്‍കോട് നിന്നും 16 പേരെ കാണാനില്ലെന്നും ഇവർ ഐഎസ് ഭീകരസംഘടനയിൽ ചേർന്നു എന്നുമുള്ള റിപ്പോര്‍ട്ട്. കാസര്‍കോട്, പാലക്കാട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നെല്ലാം പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള ഉന്നത ബിരുദധാരികള്‍ ഐഎസില്‍ ചേര്ന്നുകഴിഞ്ഞുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതിനു പിന്നാലെയാണ് തങ്ങളുടെ പെണ് മക്കളും ഇക്കൂട്ടത്തിൽ ഉണ്ടെന്ന സംശയവുമായി രണ്ട് അമ്മമാര്‍ രംഗത്ത് എത്തിയത്.
കാണാതായ പെണ്‍കുട്ടികള്‍ ശ്രീലങ്കയില്‍ പോയതായും രണ്ടുപേരും വീട്ടുകാരെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഇതിനര്‍ത്ഥം ഐഎസില്‍ ചേരുന്നവരെ ശ്രീലങ്കയില്‍ കര്‍ശനമായ മതപാഠം നല്‍കുന്നുവെന്നാണ്. ശ്രീലങ്കയില്‍ നിന്നും പിന്നീടിവരെ അഫ്ഗാനിസ്ഥാന്, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ഐഎസ് കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നു.
പാലക്കാട്ട് നിന്നും കാണാതായ മെറിന് അവസാനമായി മൂന്നാഴ്ച മുന്‍പാണ് ഫോണില്‍ വിളിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. മകളെ ബന്ധപ്പെടാന്‍ നാലു നമ്പറുകളുണ്ടായിരുന്നു. ഇവയില്‍ ഒന്നുംവഴി മകളെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് മകളും ഭര്‍ത്താവും ശ്രീലങ്കയിലേക്കുപോയി മടങ്ങിവന്നിരുന്നു. ഇതിനെ തങ്ങള്‍ നിരുല്സാഹപ്പെടുത്തിയിരുന്നെന്നും മാതാവ് മിനി പറയുന്നു. ഇതു തന്നെയാണ് തിരുവനന്തപുരത്ത് നിന്നും കാണാതായ നിമിഷയുടെ മാതാവും പറയുന്നത്.
ബിസിനസ് ആവശ്യങ്ങള്‍ക്കായെന്ന് പറഞ്ഞാണ് നിമിഷ ഭര്‍ത്താവിനൊപ്പം ശ്രീലങ്കയിലേക്ക് പോയത്. പിന്നീട് കോളും മെസേജും ഇല്ലാതാകുകയും വാട്സാപ്പ് മെസേജ് മാത്രമാകുകയും ചെയ്തു. എന്നാല്‍ ശബ്ദം കേള്‍ക്കണമെന്ന് നിര്‍ബ്ബന്ധിച്ചപ്പോള്‍ മകള്‍ വോയ്സ് മെസേജ് അയച്ചു. ജൂണ്‍ നാലിനാണ് അവസാന സന്ദേശം കിട്ടിയത്.
കാസര്‍കോട് പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥികളായിരുന്നു മെറിനും നിമിഷയും. ഇവിടെ വച്ച് പ്രണയിച്ച് വിവാഹിതരായ ഇരുവരും പിന്നീട് ഭര്ത്താക്കന്മാരുടെ പ്രേരണയാല്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. നിമിഷയുടെ ഭര്‍ത്താവായ ഇസ തീവ്ര മുജാഹിദ് നിലപാടുള്ള ആളായിരുന്നു. കല്ല്യാണം കഴിഞ്ഞതിന് ശേഷം നിമിഷ കോടതിയിലെത്തിയത് ബുര്‍ഖ ധരിച്ചാണെന്നും മകളെ മതം മാറ്റിയെന്നും അമ്മ ബിന്ദു വ്യക്തമാക്കി.
കോളേജില്‍ പഠിക്കുന്ന സമയത്ത് നിമിഷ ഇസ്ലാമിക് സ്റ്റേറ്റിന്റെതടക്കമുള്ള ഭീകര സംഘടനകളുടെ യുദ്ധ വീഡിയോകള്‍ കാണുന്നതില്‍ താത്പര്യം കാണിച്ചുവെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു. ഇസ ക്രിസ്ത്യാനിയായിരുന്നു. ബെക്സര്‍ വിന്‍സെന്റ് എന്ന പേരുള്ള യുവാവ് പിന്നീട് ഇസ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഇസയുടെ സഹോദരന് എറണാകുളത്ത് നിന്ന് അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും പിന്നീട് മുസ്ലീം മതത്തിലേക്ക് മാറ്റുകയും ചെയ്തു.
ഇസ സ്വന്തം പേരിലുള്ള ഒന്നര കോടിയുടെ സ്വത്ത് രണ്ടാനമ്മയുടെ പേരിലേക്ക് മാറ്റിയിരുന്നു. ഈ വിവരം പോലീസില്‍ അറിയിച്ചെങ്കിലും കാര്യമായ അന്വേഷണങ്ങള്‍ നത്തിയെല്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു പറയുന്നു. മലബാറില്‍ ഐസിനെ പിന്തുണയ്ക്കുന്ന നിരവധി ബിനാമി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: