നമുക്ക് ഒരുനിമിഷംപോലും കർമ്മം ചെയ്യാതിരിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. കൈകൊണ്ട് ഒന്നും ചെയ്യുന്നില്ലെങ്കിൽ ചിന്തകൊണ്ട് ചെയ്യും. ഉറങ്ങുകയാണെങ്കിൽ സ്വപ്നംകൊണ്ടു ചെയ്യും. ശ്വാസോച്ഛ്വാസവും മറ്റും അതിന്റെ മുറയ്ക്കു നടക്കും. എങ്ങനെയായാലും കർമ്മം ഒഴിവാക്കാൻ പറ്റുകയില്ല. എന്നാൽപ്പിന്നെ ലോകത്തിനു പ്രയോജന പ്രദമായ കർമങ്ങളെന്തെങ്കിലും ചെയ്തുക്കൂടേ. അതു കൈകൊണ്ടായാലും എന്താണു തെറ്റ്.
നിഷ്കാമമായ കർമ്മം വാസനകളെ ക്ഷയിപ്പിക്കുകമാത്രമേ ചെയ്യുന്നുള്ളു. നല്ല വാക്കും നല്ല ചിന്തയും നല്ല പ്രവൃത്തിയും ഉണ്ടായാൽ മാത്രമേ അതുവരെ ആർജ്ജിച്ചിട്ടുള്ള ചീത്ത സംസ്കാരത്തെ ജയിക്കാൻ കഴിയുകയുള്ളൂ. പണ്ട് ഗുരുകുലങ്ങളിൽ വേദ പഠനത്തിനായി വരുന്ന ശിഷ്യരെ വിറകുശേഖരിക്കാനും ചെടിനനയ്ക്കാനും വസ്ത്രം അലക്കാനും നിയോഗിക്കും.
സ്വാർത്ഥതയും ശരീര ബുദ്ധിയും മറികടക്കാൻ നിസ്വാർത്ഥ സേവനം ആവശ്യമാണ്. അതുകൊണ്ട് ആരും നല്ല കർമ്മം ചെയ്യാതെ മടിപിടിച്ചിരിക്കുകയോ കർമ്മം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുകയോ ചെയ്യരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: