തിരുവനന്തപുരം: ഐഎസില്‍ മലയാളി സാന്നിധ്യം സ്ഥിരീകരിക്കാന്‍ സിറിയന്‍ മാധ്യമവും. മലയാളികള്‍ സിറിയിലെത്തിയതായും ആശയ പ്രചരണത്തിന് ടെലഗ്രാം ചാനല്‍ ആരംഭിച്ചതായും രണ്ടു മാസം മുമ്പ് തന്നെ സിറിയയില്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സിറിയയിലെ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഷബ് മീഡിയ, ഫൈറ്റിംഗ് ജേര്‍ണലിസ്റ്റ് എന്ന ഫെയ്സ് ബുക്ക് പേജിലെ പോസ്റ്റാണ് മലയാളി സാന്നിധ്യം സ്ഥിരീകരിക്കുന്നത്. മെയ് 12 ന് അഷബ് മീഡിയില്‍ വന്ന പോസ്റ്റില്‍ ദക്ഷിണേന്ത്യയിലെ സഹോദരങ്ങള്‍ സിറിയയിലെ ഷാം നഗരത്തില്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ വാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കാന്‍ ടെലഗ്രാം ചാനല്‍ ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ മലയാളികളും ഈ പേജ് ഷെയര്‍ ചെയ്യണമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ഒലിവിന് ചാരത്ത് എന്ന ഫെയ്സ് ബുക്ക് പേജാണ് പിന്തുടരാന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിറിയയിലെ ചരിത്രനഗരമായ ഷാം ഐഎസ് സ്വാധീനമേഖലയാണ്. സിറിയയില്‍ നിന്നും നിയന്ത്രിക്കുന്ന മലയാളം പേജാണ് ഒലിവിന് ചാരത്ത്. അന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കിയപ്പോള്‍ പേജ് പെട്ടെന്ന് അപ്രത്യക്ഷമായി.
കഴിഞ്ഞ ദിവസം പേജ് വീണ്ടും സജീവമായി. പോലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റും ഇട്ടിട്ടുണ്ട്. ആശയത്തെ ആശയം കൊണ്ട് നേരിടുന്നതിന് പകരം റിപ്പോര്‍ട്ട് ചെയ്തു പൂട്ടിക്കുന്നത് ഭീരുത്വമാണെന്ന് പുതിയ പേജില്‍ കുറിക്കുന്നു. ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ദി കലീഫ എന്ന ഫെയ്സ്ബുക്ക് പേജിലും മലയാളം പോസ്റ്റുകളുണ്ടായിരുന്നു. കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ ഫെയ്സ്ബുക്ക് പേജുകള്‍ പരിശോധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: