ന്യൂദൽഹി: അഴിമതിയും അപവാദങ്ങളും എഎപി സർക്കാരിനെ വേട്ടയാടുകയാണ്. ഒടുവിൽ ഇതാ ആപ്പിന്റെ ലോകസഭ എംപി ഭഗവന്ത് മൻ മദ്യപിച്ച് പാർലമെന്റിൽ പ്രവേശിക്കുന്നു എന്ന് ആരോപണവുമായി പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് രംഗത്തെത്തി.
‘പഞ്ചാബിലെ സങ്കരൂർ മണ്ഡലത്തിലെ എംപിയായ ഭഗവന്ത് മൻ ലോകസഭയിൽ എത്തുന്നത് മദ്യപിച്ചാണ്, അദ്ദേഹത്തെ പോലുള്ള പ്രതിനിധികൾ പഞ്ചാബിന്റെ യശസ്സിനെ അപകീര്‍ത്തിപ്പെടുത്തുകയാണ്’- അമരീന്ദർ സിംഗ് പറഞ്ഞു. ഇത് ആദ്യമായിട്ടല്ല ഭഗവന്ത് മൻ തന്റെ മദ്യപാന ശീലത്തിന്റെ പേരിൽ വിവാദത്തിൽപ്പെടുന്നത്.
നേരത്തെ എഎപിയിൽ നിന്നും പുറത്താക്കപ്പെട്ട നേതാവ് യോഗേന്ദ്ര യാദവും ഭഗവന്തിനെതിരെ രംഗത്തെത്തിയിരുന്നു. ഭഗവന്ത് മദ്യപാനിയാണെന്നും മദ്യപിച്ച് ലോകസഭയിൽ ഇയാൾ കയറാറുണ്ടെന്നും യോഗേന്ദ്ര യാദവ് പറഞ്ഞിരുന്നു. 2014ൽ പാർട്ടിയിലെ ലോകസഭ പ്രതിനിധികളുടെ പരിപാടിയിൽ ഭഗവന്ത് തന്റെ സമീപമാണ് ഇരുന്നത്. ഇതേ സമയം ഇയാളിൽ നിന്നും അസഹനീയമായ തരത്തിൽ മദ്യത്തിന്റെ മണം തനിക്ക് ലഭിച്ചിരുന്നുവെന്നും യാദവ് വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: