പ്രധാനമന്ത്രി കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോള്‍ കൃത്യമായി പറഞ്ഞിരുന്നു, ഇവിടെ കഴിഞ്ഞ ആറ് പതിറ്റാണ്ടായി ഇടതും വലതും ഒത്തുകളിക്കുകയാണ് എന്നും, അതുകൊണ്ടു പ്രതിപക്ഷമായി നിങ്ങള്‍ എന്‍ഡിഎയുടെ കുറച്ചുപേരെ നിയമസഭയിലേക്ക് അയയ്ക്കണമെന്നും.
ആ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന കാര്യങ്ങളാണ് നാം രണ്ടു മാസത്തെ വിജയന് ഭരണത്തിലൂടെ കണ്ടത്. ലോട്ടറി, ഐസ്ക്രീം, സിമന്റ് കേസുകളില്‍ വിജയനും കൂട്ടരും പ്രതികള്‍ക്ക് പച്ചക്കൊടി കാട്ടിയപ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ ഇവിടുത്തെ ജനതയ്ക്ക് സാധിച്ചിരുന്നുള്ളൂ.
തങ്ങളെ തഴഞ്ഞുവെങ്കിലും ബിജെപി ദൗത്യം നിറവേറ്റുന്നതാണ് നാം പിന്നീട് കണ്ടത്. ദാ ഇപ്പോള്‍ ദാമോദരന്റെ പുറത്തേക്കുള്ള വഴിയും തുറന്നിരിക്കുന്നു. ഇവിടെയാണ് മോദിയുടെ വാക്കുകളുടെ പ്രസക്തിയും, മലയാളി അതിനെക്കുറിച്ച് ചിന്തിക്കേണ്ടതിന്റെ പ്രസക്തിയും ഒന്നിച്ചുവരുന്നത്.
അതേ, ഇവിടെ ശക്തമായ പ്രതിപക്ഷം ഉണ്ടായിരിക്കുന്നു. കുറെപേരെ നല്‍കിയില്ല എങ്കിലും, ഇത് മനസ്സിലാക്കാനുള്ള ത്രാണി ഇവിടത്തെ ജനങ്ങള്‍ക്കുണ്ടാവട്ടെ എന്നു പ്രത്യാശിക്കുന്നു.
അനൂപ് രാധാകൃഷ്ണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: