കോഴിക്കോട്: തപസ്യ കലാസാഹിത്യവേദി യുവസാഹിത്യ പ്രതിഭകള്‍ക്കായി ഏര്‍പ്പെടുത്തിയ ദുര്‍ഗ്ഗാദത്ത പുരസ്കാരത്തിന് കോഴിക്കോട് ഗുരുവായൂരപ്പന് കോളേജ് അധ്യാപകനും എഴുത്തുകാരനുമായ ശ്രീശൈലം ഉണ്ണികൃഷ്ണന് അര്‍ഹനായി.
10,000 രൂപയും, ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പ്രൊ. പി.ജി.ഹരിദാസ്, പി. ബാലകൃഷ്ണന്, എം. ബാലകൃഷ്ണന്, അഡ്വ. കെ.പി. വേണുഗോപാല്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ആഗസ്റ്റ് 12 മുതല്‍ 14 വരെ കോഴിക്കോട് സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ നടക്കുന്ന തപസ്യ നാല്‍പ്പതാം സംസ്ഥാന വാര്‍ഷികോത്സവത്തില്‍ തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്. രമേശന്‍നായര്‍ പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: