അടിമാലി: ഇടുക്കി ജില്ലാ ആസ്ഥാനത്തിനും ഹൈറേഞ്ച് മേഖലയ്ക്കും സമഗ്ര വികസനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മോദി സര്‍ക്കാര്‍ അനുവദിച്ച അടിമാലി-വള്ളക്കടവ് ദേശീയ പാത 185-എ കുടിയേറ്റ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകും. നൂറു കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ റോഡിനായി അനുവദിച്ചത്. റോഡിന് 45 മീറ്റര്‍ വീതിയാണ് കണക്കാക്കുന്നത്. റോഡ് നിര്‍മ്മിക്കുന്നതിനായുള്ള സ്ഥലമെടുപ്പ് തുടങ്ങി.
കല്ലാര്‍കുട്ടിയില്‍ റോഡ് എത്തുമ്പോള്‍ മുപ്പതോളം വ്യാപാരസ്ഥാപനങ്ങള്‍ മാറ്റേണ്ടിവരും. വ്യാപാരികളെ പുരധവസിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.
കല്ലാര്‍കുട്ടി- വെളളത്തൂവല്‍- രാജാക്കാട്- കൊന്നത്തടി- കീരിത്തോട് മേഖലകളിലേക്കുള്ള പാതയാണ് അടിമാലി -ചിത്തിരപുരം റോഡ്.
അടിമാലിയില്‍ നിന്ന് വെള്ളത്തൂവല്‍ വഴി മൂന്നാറിന്റെ സമീപ സ്ഥലമായ ചിത്തിരപുരത്തെത്തുന്ന രീതിയിലാണിത്. 1965 ല്‍ കല്ലാര്‍കുട്ടി അണക്കെട്ട് നിര്‍മ്മാണത്തോടനുബന്ധിച്ചാണ് ഇവിടെ വ്യാപാര സ്ഥാപനങ്ങള്‍ മാറ്റി സ്ഥാപിച്ചത്. വെള്ളത്തൂവല്‍ പാലത്തിന് സമീപമായിരുന്നു മുന്‍പ് വ്യാപാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ജലനിരപ്പ് ഉയര്‍ന്ന് സ്ഥാപനങ്ങള്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് വൈദ്യുതി ബോര്‍ഡിന്റെ അനുമതിയോടെ ഇപ്പോഴുള്ള സ്ഥലത്തേക്കു മാറ്റി.
1977 ല്‍ ജില്ലയില്‍ വ്യാപകമായി കുടിയിറക്കല്‍ നടന്നുവരുമ്പോള്‍ കല്ലാര്‍കുട്ടിക്കും ഭീഷണി ഉണ്ടാകുമോ എന്ന ആശങ്കയില്‍ അന്നത്തെ വ്യാപാരിയായിരുന്ന കെ.എസ്. മമ്മി സര്‍ക്കാരിന് നിവേദനം നല്കി. ഇതേത്തുടര്‍ന്നാണ് പുനരധിവാസമുണ്ടായത്.
കടകള്‍ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് 1993ല്‍ പൊതുമരാമത്ത് വകുപ്പ് മൂന്നാര്‍ ഡിവിഷന് വീണ്ടും വ്യാപാരികള്‍ക്ക് നോട്ടീസ് നല്കി.
കല്ലാര്‍കുട്ടിയില്‍ വ്യാപാരിയായ ടി.ആര്. രവിയുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൗണ്‍സില്‍ വെള്ളത്തൂവല്‍ പഞ്ചായത്ത് കമ്മറ്റിയെ സമീപിക്കുകയും പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ആശങ്കയകറ്റാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഒരു പ്രമേയം മുഖ്യമന്ത്രിക്ക് നല്‍കുകയും ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാപാരികളെ സംരക്ഷിക്കണമെന്ന് കാട്ടി അനുകൂല ഉത്തരവും നേടി.
അണ്ടര്‍ സെക്രട്ടറിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ മുഖ്യമന്ത്രിയെ കൊണ്ട് അന്നത്തെ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എം. കുര്യന്റെ നേതൃത്വത്തില്‍ ബോധ്യപ്പെടുത്തുകയും ചെയതു. കല്ലാര്‍കുട്ടി പാലത്തിന് സമീപമുള്ള വൈദ്യുതി ബോര്‍ഡിന്റെ വക സ്ഥലത്തേക്ക് ടൗണ്‍ മാറ്റി സ്ഥാപിച്ചാല്‍ വ്യാപാരികളുടെ ഉപജീവന മാര്‍ഗം നിലനിര്‍ത്തുവാനും ടൂറിസം രംഗത്ത് വന്‍ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുവാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: