വഡോദര: മൂര്‍ഖന്‍ പാമ്പിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന് 25,000 രൂപ പിഴ വിധിച്ചു. ഗുജറാത്തിലെ വഡോദര സ്വദേശിയായ യാശേഷ് ബരോട്ടിനാണ് മൂര്‍ഖനൊപ്പം സെല്‍ഫിയെടുത്ത് പിഴയടക്കേണ്ടി വന്നത്
1000 രൂപ്ക്ക് ഒരു മൂര്‍ഖന്‍ എന്ന അടിക്കുറിപ്പോടെയാണ് ബരോട്ട് ചിത്രം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഫെയ്സ്ബുക്കില്‍ ഒരു ലക്ഷത്തിലധികം ലൈക്ക് നേടിയ ചിത്രം വാട്ട്സാപ്പിലും വൈറലായതോടെ നടപടിയുമായി വന്യമൃഗസംരക്ഷണ പ്രവര്ത്തകന് രംഗത്തെത്തുകയായിരുന്നു.
ചിത്രം വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചിത്രം വ്യജമല്ലെന്നും സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് പ്രവര്‍ത്തകനായ നേഹ പട്ടീല്‍ പറഞ്ഞു. ഇതോടെ ബരോട്ടിനെ തേടിയെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരോട് മൂര്‍ഖനൊപ്പം സെല്‍ഫി പകര്‍ത്തിയെന്ന് ബരോട്ട് സമ്മതിച്ചു.
വനസംരക്ഷണ നിയമപ്രകാരമാണ് ഇയള്‍ക്കെതിരെ 25000 രൂപ പിഴ ചുമത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: