കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെയും ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷത്തിന് തുടക്കം കുറിയ്ക്കുന്നതിന്റെയും ഭാഗമായി യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി ഇന്ന് രക്തദാനം നടത്തും. ജീവന്റെ തുടിപ്പിനായി എന്ന സന്ദേശവുമായി മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലുമാണ് രക്തദാനം.
കോഴിക്കോട് നടക്കുന്ന രക്തദാനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് സുരേഷ് ഗോപി എംപിയും കണ്ണൂരില്‍ അനന്ത ഹെഗ്ഡെ എംപിയും പത്തനംതിട്ടയില്‍ സ്പീഡ് കാര്‍ട്ടൂണിസ്റ്റ് വിജേഷും രക്തദാനത്തില്‍ പങ്കെടുക്കും. വിവിധ ജില്ലകളില്‍, കേന്ദ്രസംസ്ഥാന നേതാക്കള്‍ രക്തദാനം നിര്‍വഹിക്കും.
ഇരുപത്തിഅയ്യായിരത്തോളം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രക്തദാനത്തില്‍ പങ്കാളികളാവുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി പ്രകാശ് ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: