ഹൈദരാബാദ്: ബൈക്കിന് വഴി മാറാഞ്ഞ മൂന്ന് വയസുകാരനെ യുവാവ് തീ കൊളുത്തി. അലി ഷെയറിനെയാണ് അയല്‍ക്കാരനായ പതിനാറുകാരന് തീ കൊളുത്തിയത്.
ആട്ടോ ഡ്രൈവര്‍ മുഹമ്മദ് റഹീമിന്റെയും യാസ്മിന്റെയും നാല് മക്കളില്‍ ഇളയവനായ അലി കാലാപത്തറിലെ വീട്ടുമുറ്റത്ത് കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു.
യുവാവ് ബൈക്കില്‍ വന്നപ്പോള്‍ അലി മാറിയില്ല. അയാള്‍ ബൈക്കില്‍ നിന്ന് പെട്രോളെടുത്ത് കുട്ടിയുടെ മേല്‍ ഒഴിച്ച് തീവെക്കുകയായിരുന്നു.
മറ്റു കുട്ടികള്‍ നിലവിളിക്കുന്നത് കേട്ട് എത്തിയവരാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ കഴുത്തിലും തലയിലും തോളിലും പൊള്ളലേറ്റു.
റഹീമിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: