അങ്കാറ: സിറിയയിൽ തുർക്കി വ്യോമാക്രമണം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം വടക്കൻ സിറിയയിലെ 17 ഐഎസ് കേന്ദ്രങ്ങള്‍ തുര്‍ക്കിഷ് വ്യോമസേന തകര്‍ത്തു.
അല്‍ ബാബ് മേഖലയിലായിരുന്നു വ്യോമാക്രമണം നടത്തിയത്. നഗരത്തിലെ ഐഎസിന്റെ പ്രധാനപ്പെട്ട താവളങ്ങളും കെട്ടിടങ്ങളും വ്യോമാക്രമണത്തിൽ തകർന്നിട്ടുണ്ട്. ഇതിനു പുറമെ നിരവധി ഭീകരർ കൊല്ലപ്പെട്ടുവെന്നും തുർക്കി വ്യോമ സേന അവകാശപ്പെട്ടു.
അതേസമയം ഐഎസ് നടത്തിയ പ്രത്യാക്രമണത്തിൽ രണ്ടു തുര്‍ക്കിഷ് സൈനികര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഭീകരരുടെ ആക്രമണത്തില്‍ ഒരു സൈനികര്‍ കൊല്ലപ്പട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: