ന്യൂദൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി ദൂരദർശൻ പുതിയ ചാനൽ ആരംഭിക്കുന്നുവെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. വിദ്യാഭവനിൽ നടന്ന സംസ്ഥാനതല മന്ത്രിമാരുടെ യോഗത്തിലാണു വെങ്കയ്യ നായിഡു പ്രഖ്യാപനം നടത്തിയത്.
അരുൺ പ്രഭ എന്നു പേരിട്ടിരിക്കുന്ന ചാനൽ ജനുവരിയിൽ സംപ്രേക്ഷണം ആരംഭിക്കും. പ്രാദേശിക സംസ്കാരത്തിന്റെ വ്യത്യസ്തവും വൈവിധ്യവുമായ പരിപാടികളായിരിക്കും ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ ആരംഭിക്കുന്നതിനായി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് 90 ശതമാനവും മറ്റു സംസ്ഥാനങ്ങൾക്കു 75 ശതമാനവും സബ്സഡി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: