കൊച്ചി: ഗുണ്ടാക്കേസില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാന് പറമ്പില്‍ കീഴടങ്ങി. കൂട്ടുപ്രതിയായ ജിന്സണ് പീറ്ററും കീഴടങ്ങിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് സാഹചര്യത്തിലാണ് ആന്റണിയും ജിന്‍സണും രാവിലെ 10 മണിയോടെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്.
2013ല്‍ നിര്‍മ്മാണ പ്രദേശത്തു നിന്ന് ചെളി നീക്കുന്നതിനുള്ള കരാര്‍ മാറ്റിക്കൊടുക്കണം എന്നാവശ്യപ്പെട്ട് ആന്റണി ആശാന്‍പറമ്പിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകള്‍ നിര്‍മ്മാണ കരാറുകാരനും ഐഎന്‍ടിയുസി പ്രവര്‍ത്തകനുമായ നെട്ടൂര്‍ സ്വദേശി ഷുക്കൂറിനെ മണിക്കൂറുകളോളം മര്‍ദ്ദിച്ചുവെന്നാണ് കേസ്.
സംഭവത്തെ തുടര്‍ന്ന് മരട് മുനിസിപ്പല്‍ കോര്പ്പറേഷന് വൈസ് ചെയര്‍മാനായ ആന്റണിയെ കേസിന്റെ പേരില്‍ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. വൈസ് ചെയര്മാന് സ്ഥാനം രാജിവയ്ക്കണമെന്ന് പാര്‍ട്ടി ഇയാളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ കോയമ്പത്തൂരിലെത്തുകയും ഇവിടെ നിന്നും കര്‍ണ്ണാടകയിലേക്ക് കടക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: