ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം മണിയും സിപിഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനും ഉള്‍പ്പെടെയുള്ള പ്രതികളാരും ഇന്നലെ തൊടുപുഴ കോടതിയില്‍ ഹാജരായില്ല. ഔദ്യോഗിക തിരക്കുള്ളതിനാല്‍ ഹാജരാകാനാവില്ലെന്നാണ് മന്ത്രി മണിക്കായി സമര്‍പ്പിച്ച അവധി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.
സ്വകാര്യ ബസ് സമരമായതിനാല്‍ ഹാജരാകാനാവില്ലെന്നാണ് കെ.കെ ജയചന്ദ്രന് ഉള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. കേസ് ഫെബ്രുവരി 25ലേക്ക് മാറ്റി.
പ്രതികളെത്തിയിരുന്നെങ്കില് ഇന്നലെ കുറ്റപത്രം വായിക്കുമായിരുന്നു. സിപിഎമ്മിന്റെ ഭീഷണിയെത്തുടര്‍ന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജില്ലാഭരണകൂടത്തിന് നല്കിയ അപേക്ഷയെത്തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. കോടതി പരിസരത്ത് മുട്ടം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നിലയുറപ്പിച്ചിരുന്നു.
ജില്ലാ കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.കെ ജയചന്ദ്രന് നല്കിയ ഹര്‍ജിയുടെ തുടര്‍നടപടികള്‍ ഫെബ്രുവരി എട്ടിലേക്ക് നിശ്ചയിച്ചിരിക്കുകയാണ്. ഈ കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് ബേബിയുടെ സഹോദരന് നല്കിയ അപേക്ഷയും അന്ന് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: