മുംബൈ: ലോക പ്രശസ്ത കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയിലെ കാറുകളുടെ വില്‍പ്പന നിര്‍ത്തുന്നു. ഇൗ വര്‍ഷം അവസാനത്തോടെ പുതിയ തീരുമാനം നടപ്പിലാക്കാനാണ് കമ്പനിയുടെ പദ്ധതി. ഷെവര്‍ലേ ബ്രാന്‍ഡിന് കീഴിലാണ് ജനറല്‍ മോട്ടോഴ്സ് ഇന്ത്യയില്‍ കാറുകള്‍ വില്‍ക്കുന്നത്.
ലോകത്തില്‍ അതിവേഗം വളരുന്ന കാര്‍ വിപണിയായ ഇന്ത്യയില്‍ ഒരു ശതമാനം മാത്രമാണ് ജനറല്‍ മോട്ടോഴ്സിന്റെ പങ്കാളിത്തം. മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ ഇനിയും ഇന്ത്യയിലെ വില്‍പ്പന തുടരേണ്ടതില്ലെന്ന നിലപാടിലാണ് ജി.എം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: