തൃശൂര്‍: നഷ്ടത്തിന്റെ ട്രാക്കില്‍നിന്ന് ധനലക്ഷ്മി ബാങ്ക് മികച്ച ലാഭത്തിലേക്ക്. 2015-16 സാമ്പത്തികവര്‍ഷം 209.45 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ ബാങ്ക് കഴിഞ്ഞവര്‍ഷം 12.38 കോടി രൂപയുടെ ലാഭമുണ്ടാക്കി. തുടര്‍ച്ചയായി മൂന്ന് സാമ്പത്തികവര്‍ഷങ്ങളില്‍ നഷ്ടമായിരുന്നു.
കാസയില്‍ (കറന്റ് ആന്റ് സേവിംഗ്സ് അക്കൗണ്ട്) കുറിച്ച 17 ശതമാനം നിക്ഷേപ വളര്‍ച്ച മികച്ച ലാഭം കൊയ്യാന്‍ ബാങ്കിന് സഹായകമായി. 3325 കോടി രൂപയിലേക്കാണ് നിക്ഷേപം ഉയര്‍ന്നത്. മൊത്തം നിക്ഷേപത്തിന്റെ 29.44 ശതമാനത്തിലേക്കാണ് വളര്‍ച്ച. 94.07 കോടി രൂപയാണ് പ്രവര്‍ത്തനലാഭം. മുന്‍ വര്‍ഷത്തില്‍ രേഖപ്പെടുത്തിയ 3.28 കോടി രൂപയേക്കാള്‍ 90.99 ശതമാനമാണ് വളര്‍ച്ച. പലിശയിതര വരുമാനം 77 കോടിയില്‍നിന്ന് 111 കോടിയായി പ്രവര്‍ത്തനച്ചെലവ് 378 കോടി രൂപയില്‍നിന്ന് 348.55 കോടിയായി കുറഞ്ഞു. അറ്റ പലിശ വരുമാനം 305 കോടി രൂപയില്‍നിന്ന് 332 കോടി രൂപയിലേക്കും ഉയര്‍ന്നു.
അറ്റ നിഷ്ക്രിയ ആസ്തി കുറഞ്ഞുവെന്നതാണ് ശ്രദ്ധേയ നേട്ടം. 193.19 കോടി രൂപയില്‍നിന്ന് 166.48 കോടി രൂപയിലേക്കാണ് കുറഞ്ഞത്. മൊത്തം വായ്പയുടെ 2.58 ശതമാനമാണിത്.
നവതി ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ പൂങ്കുന്നത്ത് പണി പൂര്‍ത്തിയാക്കിയ ബാങ്കിന്റെ പുതിയ കെട്ടിടത്തിലേക്ക് ആസ്ഥാനമന്ദിരം മാറ്റാനുള്ള തയ്യാറെടുപ്പിലാണെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്രീറാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: