കൊച്ചി: എന്‍പിസിഐയുടെ ഭീം ഉപഭോക്തൃ റഫറല്‍ പദ്ധതിക്ക് പ്രചാരമേറി. ഡോ. ഭീംറാവു അംബേദ്കറിന്റെ 126-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 14നാണ് പദ്ധതി അവതരിപ്പിച്ചത്. റഫര്‍ ചെയ്യുന്നയാള്‍ക്കും ഇടപാടുകാരനും ആനുകൂല്യം നല്കി ഡിജിറ്റല്‍ പേയ്മെന്റ് പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രചാര നല്‍കുന്നവര്‍ക്ക് പ്രോല്‍സാഹനമായി സമ്മാനങ്ങള്‍ നല്‍കുന്നതാണ് പദ്ധതി. എന്‍പിസിഐ എംഡിയും സിഇഒയുമായ എ.പി.ഹോത്ത പറഞ്ഞു.
ആറു മാസത്തേക്ക് സമ്മാനങ്ങള്‍ക്കായി 495 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയത്. മെയ്റ്റ് വൈയാണ് പദ്ധതി നടപ്പാക്കുന്നത്.
റഫര്‍ ചെയ്യുന്നയാള്‍ മറ്റൊരാളെ ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇതിന് റഫര്‍ ചെയ്യുന്ന ആളുടെ മൊബൈല്‍ നമ്പര്‍ റഫറല്‍ കോഡായി എന്റര്‍ ചെയ്യണം. റഫര്‍ ചെയ്യപ്പെട്ടയാള്‍ ഏറ്റവും കുറഞ്ഞത് 50 രൂപയുടെയെങ്കിലും മൂന്ന് ഇടപാടുകള്‍ നടത്തിയാല്‍ രണ്ടു പേര്‍ക്കും റിവാര്‍ഡുകള്‍ ലഭിക്കും.
പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ റഫര്‍ ചെയ്യുന്നയാള്‍ക്ക് 10 രൂപയും റഫര്‍ ചെയ്യപ്പെട്ട് ഇടപാടു നടത്തിയ ആള്‍ക്ക് 25 രൂപയും ലഭിക്കും. അതായത് ഭീം ഉപയോഗിക്കുന്നയാള്‍ക്കും ഭീം എടുക്കുന്നയാള്‍ക്കും നേട്ടം ലഭിക്കുന്നതാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: