ന്യൂദല്‍ഹി : ജിയോയുടെ കടന്നുവരവോടെ ഐഡിയയുടേയും ലാഭത്തില്‍ ഇടിവ്. 2016- 17 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 325.6 കോടിയായാണ് കമ്പനിയുടെ ലാഭം കുറഞ്ഞത്. മുന്‍ വര്‍ഷം ഇത് 449.2 കോടി ആയിരുന്നു. ഇത് രണ്ടാം തവണയാണ് ഐഡിയയുടെ ലാഭത്തില്‍ ഇടിവ് സംഭവിക്കുന്നത്.
സൗജന്യ വോയിസ് കോളും, സൗജന്യ ഡാറ്റസര്വ്വീസ് 4ജി സേവനങ്ങളുമായി ജിയോ വിപിണിയില്‍ എത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ മുന്‍ നിര മൊബൈല്‍ കമ്പനികളുടെയെല്ലാം വരുമാനത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. ഈ കാലയളവില്‍ കമ്പനിയുടെ വരുമാനം 9,500.7 കോടിയില്‍ നിന്ന് 8,194.5 കോടിയാണ് താഴ്ന്നിരിക്കുന്നത്. ഇത്തരത്തില്‍ വരുമാനം 13.7 ശതമാനമായാണ് ഇടിഞ്ഞിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് മുന്‍ സാമ്പത്തിക വര്ഷേെത്തക്കാള് ഐഡിയയുടെ കോള്‍ നിരക്കും കുറച്ചിട്ടുണ്ട്. മിനിറ്റിന് 29.6 പൈസ ആയിരുന്നത് 25.9 പൈസയാക്കിയാണ് കുറഞ്ഞിരക്കുന്നത്. കമ്പനിയുടെ വാര്‍ഷിക വരുമാനവും ഇത്തരത്തില്‍ 35,882.7 കോടിആയി കുറഞ്ഞിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷം ഇത്. 36,152.5 ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: