കൊടുങ്ങല്ലൂര്‍: വായ്പകള്‍ക്കും നിക്ഷേപങ്ങള്ക്കുമപ്പുറം തൊഴിലെടുക്കാനുള്ള പ്രചോദനമാണ് ഇസാഫ് നല്‍കുന്നതെന്ന് സംവിധായകനും നടനുമായി ശ്രീനിവാസന് പറഞ്ഞു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഇരുപതാമത് ശാഖ കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥാപകനും എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാങ്കിന്റെ എടിഎം കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ചെയര്മാന് സി.സി. വിപിന്‍ചന്ദ്രനും ലോക്കര്‍ കൗണ്‍സിലര്‍ രേഖ സാന്പ്രകാശും ഉദ്ഘാടനം ചെയ്തു. 25 വര്‍ഷം മുമ്പ് ഇസാഫ് മൈക്രോഫിനാന്‍സിന്റെ ആരംഭകാലം മുതല്‍ കൊടുങ്ങല്ലൂരിലെ മേത്തലയില്‍ ശാഖയുണ്ടെന്നും 14,500ഓളം വനിതാ ഇടപാടുകാര്‍ ഈ പ്രദേശത്ത് ഇസാഫിനുണ്ടെന്നും അധ്യക്ഷപ്രസംഗത്തില്‍ കെ. പോള്‍ തോമസ് പറഞ്ഞു.
ആദ്യ അക്കൗണ്ട് ഫാ. സുനില്‍ കല്ലറക്കല്‍ ഏറ്റുവാങ്ങി. ആദ്യ എസ്ബി അക്കൗണ്ട് നിക്ഷേപം ഇസാഫ് സഹസ്ഥാപക മെറീന പോള്‍ സ്വീകരിച്ചു. ഡെബിറ്റ് കാര്‍ഡിന്റെ വിതരണം ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി കണ്‍സള്‍ട്ടന്റ് കെ.സി. രഞ്ജിനി നിര്‍വഹിച്ചു.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഡയറക്ടര്‍ എ. അക്ബര്‍, ബ്രാഞ്ച് മാനേജര്‍ സുമേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വാതില്‍പ്പടി ബാങ്കിങ്, ഹ്യൂമന്‍ എടിഎമ്മുകള്‍, ഇകോമേഴ്സ് സേവനങ്ങള്‍, വീഡിയോ കോളിങ് തുടങ്ങിയ വിവിധ സേവനങ്ങള്‍ ശാഖകളില്‍ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: