പാരീസ്: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോൾട്ട് കാര്‍ നിര്‍മാണം താല്‍ക്കാലിമായി നിര്‍ത്തി. നോവോ മെസ്ടോയിലെ റെനോയുടെ കാര്‍ നിര്‍മാണ വിഭാഗമായ റിവോയുടെ സൈറ്റുകളിലെ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് സ്ലൊവേനിയയിലെ കാര്‍ നിര്‍മാണം പൂര്‍ണമായും കമ്പനി നിര്‍ത്തിവച്ചിരിക്കുകയാണ്.
സൈബര്‍ ആക്രമണം കൂടുതല്‍ വ്യാപിക്കാതിരിക്കാനാണ് കമ്ബനി നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിയത്. വലിയ സൈബര്‍ ആക്രമണമാണിതെന്നും നിലവിലെ സാഹചര്യത്തില്‍ നിന്ന് കരകയറാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു വരുകയാണെന്നും വൈറസ് ബാധിച്ച സൈറ്റുകളുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും റെനോ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന ‘റാന്‍സംവെയര്‍’ ആക്രമണമാണ് റെനോ സൈറ്റിനെയും ബാധിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: