തിരുവനന്തപുരം: കെട്ടിടങ്ങളുടെ ആഡംബര നികുതിക്ക് സ്ലാബ് വ്യവസ്ഥ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്. എന്‍.എ. നെല്ലിക്കുന്നിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിലവില്‍ 3000 ചതുരശ്രയടിക്കുമുകളിലുള്ള വീടുകള്‍ക്ക് 4000 രൂപ നിരക്കിലാണ് ആഡംബര നികുതി ഇടാക്കുന്നത്. ഇത് മാര്‍ച്ച് 31 നകം മുന്‍കൂറായി അടയ്ക്കണം. മാര്‍ച്ച് 15 ന് പൂര്‍ത്തിയായ വീടായാലും 31 നകം അടയ്ക്കണമെന്നാണ് വ്യവസ്ഥയെന്നും മന്ത്രി പറഞ്ഞു.
ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്ക് നിര്‍മ്മാണത്തിന്റെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി എ.സി.മൊയ്തീന് അനൂപ് ജേക്കബിനെ അറിയിച്ചു. 100 ഏക്കര്‍ സ്ഥലത്താണ് പദ്ധതി വരുന്നത്. 103 കോടി രൂപ സ്ഥലമെടുപ്പിന് വേണ്ടിവരും. കെഎസ്ഐഡിസിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. 15.25 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഭൂവുടമകളുമായി കരാറില്‍ ഒപ്പിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എസ്ബിഐയുടെ സര്‍വീസ് ചാര്‍ജ് വര്‍ധനവും പിഴയും മൂലമുണ്ടാകുന്ന ജനങ്ങളുടെ ആശങ്കകളും ബുദ്ധിമുട്ടും കേന്ദ്രധനകാര്യമന്ത്രിയുടെയും സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്, എ.എന്‍.ഷംസീര്‍, പി.ടി.തോമസ്, ഹൈബി ഈഡന്, എം.സ്വരാജ് എന്നിവരെ അറിയിച്ചു.
ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ 636.60 കോടിരൂപയുടെ കുടിശിക ഉടന്‍ ലഭിക്കുന്നതിന് സഭാ സമ്മേളനത്തില്‍ പ്രമേയം പാസാക്കണമെന്ന് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. സി.കെ. ഹരീന്ദ്രന്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: