കൊച്ചി: എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് പുതിയ ഭവന വായ്പാ പദ്ധതിയായ ഗൃഹ സിദ്ധി അവതരിപ്പിച്ചു. വീടോ ഫ്ളാറ്റോ വാങ്ങാനോ നിര്‍മിക്കാനോ അറ്റകുറ്റപ്പണികളോ പുതുക്കലുകളോ നടത്താനോ വേണ്ടിയുള്ള പ്രത്യേക വായ്പാ പദ്ധതിയാണിത്.
ശമ്പളക്കാര്‍ക്ക് 30 വര്‍ഷം വരെയും മറ്റുള്ളവര്‍ക്ക് 25 വര്‍ഷം വരെയുമാണ് വായ്പ നല്‍കുക. 25 ലക്ഷം വരെ വായ്പയെടുക്കുന്ന വനിതകള്‍ക്ക് 8.35 ശതമാനം എന്ന പ്രത്യേക നിരക്കാവും ബാധകമാകുക. മറ്റുള്ള വായ്പക്കാര്‍ക്ക് 25 ലക്ഷം രൂപ വരെ 8.40 ശതമാനവും ഒരു കോടി രൂപ വരെ 8.50 ശതമാനവുമായിരിക്കും പലിശ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: